ആദ്യ ഓണക്കോടിയുമായി സുരേഷ് ഗോപി എത്തിയത് ജഗതിച്ചേട്ടന് മുമ്പിൽ.!! സന്തോഷങ്ങൾ പങ്കുവേച്ച് ഇരുവരും.!! Suresh Gopi Onam Gift to Jagathy

ഓണം 2022 വരവേൽക്കാൻ നിൽക്കുകയാണ് കേരളം. ഓണം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഒത്തുചേരലുകളുടെയും നിറവാണ്. അപ്പോഴിതാ രാവിലെ ആദ്യ ഓണക്കോടിയുമായി സുരേഷ് ഗോപി ചെല്ലുന്നു ജഗതിച്ചേട്ടന്റെ അടുക്കലേക്ക്. തിരുവനന്തപുരത്തെ വീട്ടിലേക്കാണ് സുരേഷ് ഗോപി ഓണക്കോടിയുമായി എത്തിയത്. ആദ്യം വന്നു പുടവ അണിയിച്ചു ശേഷം രമേഷ് പുതിയമഠം എഴുതിയ “ജഗതി ഒരു അഭിനയ വിസ്മയം” എന്ന പുസ്തകം സന്തോഷ പൂർവം സുരേഷ് ഗോപി നൽകി. ജഗതി ചേട്ടൻ ഏറെ ആദരവോടു കൂടിത്തന്നെ സ്വികരിച്ചു.

പിന്നീട് സുരേഷ് ഗോപി ബുക്ക് മറിച്ചു ചില ഭാഗങ്ങൾ വായിച്ചു കൊടുത്തു. ഏറെ ഉത്സാഹത്തോടു കൂടിത്തന്നെ അദ്ദേഹം അത് കേൾക്കുകയും ചെറു പുഞ്ചിരിയോടെ ചിരിക്കുകയും ചെയ്തു. കണ്ണുകൾ ഈറനണിയുന്ന കാഴ്ചകൾ ആണ് ചുറ്റുമുള്ളവർ കണ്ടത്. ജഗതി ചേട്ടന്റെ അഭിനയ പാടവവും ജീവിതവും ഉൾപ്പെടുത്തി കൊണ്ട് ഉള്ള ബുക്ക് ആണ് “ജഗതി ഒരു അഭിനയ വിസ്മയം”. ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ച പദവിയും അദ്ദേഹഹത്തിനു തന്നെ സ്വന്തം.

അമ്പിളി ചേട്ടൻ എന്ന് ഇന്നും മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നു. സുരേഷ് ഗോപിയും ജഗതി ചേട്ടനും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ നടനായ ജഗതി ശ്രീകുമാർ ഇന്നും എന്നും വ്യത്യസ്തമാർന്ന ഭാവങ്ങളിലൂടെയും സംസാര ശൈലിയിലൂടെയും അതിശയിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. അവസാനമായി അഭിനയിച്ച സി.ബി.ഐ 5 ലെ ജഗതിച്ചേട്ടനെ ഏറെ സ്വീകാരിതയോടെ തന്നെ ഏറ്റെടുത്തു. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.

ആദ്യ ഓണക്കോടി ഏറെ പ്രിയപ്പെട്ടത് തന്നെ കിട്ടിയ സന്തോഷത്തിൽ ആണ് ജഗതിച്ചേട്ടൻ. ഈ ബുക്ക് ആദ്യമായി ജഗതിച്ചേട്ടനു നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപിയും. കുറെ സംസാരിക്കുകയും സന്തോഷങ്ങൾ പങ്കുവെക്കുകയും ഓണാശംസകൾ നേരുകയും ചെയ്ത ശേഷം ആണ് സുരേഷ് ഗോപി പോയത്.

Comments are closed.