സിനിമാ സൗഹൃദങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി.!! Suresh Gopi Interview

മലയാളികളുടെ ഇഷ്ടതാരമാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ പോലീസ് കഥാപാത്രം എന്ന് പറയുമ്പോള്‍ മലയാളി മനസ്സിലേക്ക് ഈ താരത്തിന്റെ മുഖമാണ് ആദ്യം ഓടി വരുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു താരം കൂടിയാണ് സുരേഷ് ഗോപി. അതോടൊപ്പം തന്നെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമാണ് താരം.’മേ ഹൂം മൂസ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയില്‍ നടത്തിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

സിനിമയിലെ തന്റെ സുഹൃത്തുക്കളേ കുറിച്ച് വളരെ രസകരമായി തന്നെ സുരേഷ് ഗോപി പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ തന്റെ ഭക്ഷണത്തില്‍ പാര വെച്ചത് ദിലീപ് ആണെന്ന് വളരെ രസകരമായ സുരേഷ് ഗോപി ആരാധകരുമായി പങ്കുവെക്കുന്നു. തൈര് കഴിച്ചാണ് താങ്കള്‍ ഇത്രയും വണ്ണം വയ്ക്കുന്നതെന്നും അതുകൊണ്ട് ഇനി തൈരില്ല എന്ന് പറഞ്ഞു തുടങ്ങി ലൊക്കേഷനുകളിലെ രസകരമായ സംഭവങ്ങള്‍ സുരേഷ് ഗോപി പങ്കുവെക്കുന്നു.

അതോടൊപ്പം തന്നെ വളരെ രുചികരമായ മിഠായി വിതരണത്തെക്കുറിച്ചും മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും പറയുന്നു. മമ്മൂട്ടിക്ക് മകന്‍ ഗോകുലിന്റെ കൈയ്യില്‍ മിഠായി കൊടുത്തു വിട്ടതും തുടങ്ങി താരങ്ങള്‍ക്കിടയിലെ സൗഹൃദ സംഭവങ്ങള്‍ സുരേഷ് ഗോപി പങ്കുവെച്ചു. ചിത്രത്തിലെ നായികയായ പൂനം ബജ്വാവും മിഥുനം ഒപ്പമുണ്ടായിരുന്നു.

പുതിയ സിനിമയുടെ ലൊക്കേഷനിലെ തമാശകളും ലൊക്കേഷനിലേക്കുള്ള യാത്രകള്‍ക്കിടയിലെ തമാശകളും ആരാധകര്‍ക്കായി പങ്കുവെച്ചു. പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണി ‘മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തും. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ദില്ലി, ജയ്പ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Comments are closed.