കുടുംബസമേതം എത്തി വാക്കു പാലിച്ച് സുരേഷ്‌ഗോപി; മാതാവിന് സ്വർണ്ണ കിരീടം സമ്മാനിച്ച്‌ സുരേഷ് ഗോപിയും കുടുംബവും.!! Suresh Gopi Giftted Gold Crown To Lourd Matha Thrissur

Suresh Gopi Giftted Gold Crown To Lourd Matha Thrissur : ജനുവരി 17ന് ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്റെ മകൾ സുമംഗലി ആകുന്നതിന്റെ സന്തോഷമാണ് സുരേഷ് ഗോപിയുടെയും കുടുംബത്തെയും മുന്നിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. താരത്തിന്റെ ജീവിതത്തിലെ മംഗളകരമായ മുഹൂർത്തത്തിൽ അങ്ങേയറ്റം ആരാധകരും അദ്ദേഹത്തിന് ചുറ്റുമുള്ളവരും സന്തോഷിക്കുന്നുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീലക്ഷ്മി

എന്ന പഴയ വീടിൻറെ പുതുക്കിപ്പണിയിൽ ചിത്രങ്ങളും ഭാഗ്യയുടെ ഹൽദി ചിത്രങ്ങളും തുടങ്ങി വലിയ ആഘോഷങ്ങൾ തന്നെയാണ് താരത്തിനെയും കുടുംബത്തിനെയും സംബന്ധിക്കുന്ന രീതിയിൽ പുറത്തുവരുന്നത്. ഇതിന് പിന്നാലെ മറ്റൊരു ധന്യ മുഹൂർത്തം കൂടി ഇപ്പോൾ സുരേഷ് ഗോപിയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുകയാണ്. ജാതിമത ഭേദമന്യേ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും എല്ലാ ദൈവങ്ങളെയും

ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സുരേഷ് ഗോപി. പാലാപ്പള്ളി പെരുന്നാളിന് കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും ചിത്രങ്ങൾ മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ തൃശൂർ ലൂർദ് പള്ളിയിലെ മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാൻ എത്തിയിരിക്കുകയാണ് താരവും കുടുംബവും. പള്ളിയിൽ പെരുന്നാളിന് എത്തിയപ്പോൾ മാതാവിന് സ്വർണ്ണകിരീടം നൽകാമെന്ന് നേർച്ച പറഞ്ഞത് അനുസരിച്ചാണ്

ഇപ്പോൾ വിവാഹത്തിനു മുന്നോടിയായി സുരേഷ് ഗോപിയും ഭാര്യ രാധികയും പെൺമക്കളും ഒന്നിച്ചെത്തി മാതാവിന് സ്വർണ്ണകിരീടം സമ്മാനമായി നൽകിയിരിക്കുന്നത്. ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനാ ചടങ്ങുകൾ ഒടുവിലാണ് സുരേഷ് ഗോപിയും കുടുംബവും ഒന്നിച്ച് മാതാവിന് സ്വർണ്ണകിരീടം തലയിൽ വെച്ചു നൽകിയത്. മാവേലിക്കര സ്വദേശി ശ്രേയസ് ആണ് ഭാഗ്യയുടെ കഴുത്തിൽ മിന്നുചാർത്താൻ പോകുന്നത്.

Comments are closed.