സുരേഷ്‌ഗോപിയെ പോലും ഞെട്ടിച്ച് ഒരു അപരൻ; അതേ ശബ്ദം, ഇതാര് സുരേഷ് ഗോപിയോ…? വൈറൽ വീഡിയോയിലെ നായകൻ ആരാണ്..? Suresh Gopi Dupe Video Goes Viral Malayalam

Suresh Gopi Dupe Video Goes Viral Malayalam: തീപാറുന്ന തകർപ്പൻ ഡയലോഗുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് നടൻ സുരേഷ് ഗോപി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ‘സുരേഷ് ഗോപി’ വൈറലായി മാറിക്കഴിഞ്ഞു. ‘നാലാം മുറ’ എന്ന സിനിമ റിലീസ് ചെയ്ത തിയേറ്ററിൽ സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ കാണികളിൽ നിന്നും ചോദിച്ചറിയുന്ന വീഡിയോയിൽ ആണ് ഈ വ്യക്തി പ്രത്യക്ഷപ്പെട്ടത്.വീഡിയോ വൈറലായതിന് പിന്നാലെ ഒട്ടേറെ ആരാധകർ ശബ്ദത്തിലെ സമാനത ചൂണ്ടിക്കാട്ടി രംഗത്തെത്തി കൊണ്ടിരിക്കുകയാണ്.

ഇത് യാഥാർത്ഥ്യമാണോ മിമിക്രിയാണോ എന്ന സംശയം പ്രേക്ഷകരിൽ ഉടലെടുത്തു. എന്നാൽ, സംഗതി മിമിക്രിയല്ല, പാലക്കാട് നിന്നുള്ള സിവിൽ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിദ് ആണ് ഈ വീഡിയോയിലെ വ്യക്തി. ഇദ്ദേഹത്തിന്റെ വീഡിയോകൾ നേരത്തേയും ജനശ്രദ്ധ നേടിയിട്ടുണ്ട്. ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പരിപാടികളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന വ്യക്തിയാണ് അബ്ദുൾ ബാസിദ്.

ശബ്ദം മാത്രമല്ല, സുരേഷ് ഗോപിയുടെ വാക്കുകളിലെ അതേ ചടുലതയും ഇദ്ദേഹത്തിന് ഉണ്ട് എന്നത് തന്നെയാണ് ഏറെ പ്രത്യേകത. ‘നാലാം മുറ’ എന്ന സിനിമയുടെ പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലഹരിക്കെതിരെയാണ് ഈ യുവാവ് സംസാരിച്ചത്. ‘ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വായ്ക്കകത്തേക്കു നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ്

മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയിൽ എത്തിക്കണമെങ്കിൽ മാധ്യമങ്ങളുടെ പങ്കു വേണം’ എന്നാണ് അബ്ദുൾ ബാസിദ് പറഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികളിലും മറ്റും ലഹരിവിരുദ്ധ അവബോധം വളര്‍ത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ഈ പാലക്കാടുകാരൻ അബ്ദുൾ ബാസിത്. വിശേഷങ്ങള്‍ അറിഞ്ഞ് സാക്ഷാല്‍ സുരേഷ് ഗോപിയും ബാസിത്തിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു എന്നാണ് ഇപ്പോൾ മറ്റു മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. 

Rate this post

Comments are closed.