സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി; ജനുവരി 17 ന്. വിവാഹം.!! Suresh Gopi Daughter marriage Haldi

Suresh Gopi Daughter marriage Haldi : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് ജനുവരി 20 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ സല്‍ക്കാരം നടക്കും. ഇപ്പോൾ മകളുടെ കല്യാണവുമായി ബന്ധപ്പെട്ടു നടത്തിയ ഹൽ ദി ചടങ്ങിന്റെ വീഡിയോ

ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു സുന്ദരിയായി വരാനോടൊപ്പം ഇരിക്കുന്ന ഭാഗ്യയെയും ഒപ്പം മഞ്ഞ വസ്ത്രത്തിൽ കൂടെ നിൽക്കുന്ന സുരേഷ്‌ഗോപിയേയും ഭാര്യ രാധികയേയും വിഡിയോയിൽ കാണാം. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചു സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ചടങ്ങായിരുന്നു. കുടുംബത്തിലെആദ്യ വിവാഹം ആയതിനാൽ വളരെ വിപുലമായആണ്

ആഘോഷങ്ങൾ നടത്തുന്നത്. വിവാഹത്തോടെനുബന്ധിച്ചു ഇന്നലെ ട്രിവാൻഡ്രം ക്ലബ്ബിൽ സംഗീത് നിശയും സംഘടിപ്പിച്ചിരുന്നു. ആഹാന കൃഷ്ണകുമാറും മറ്റു നിരവധി സെലെബ്രെറ്റികളും ചടങ്ങിൽ സംവദിക്കുന്നതിനു എത്തിയിരുന്നു. ഗുരുവായൂരിൽ പൂ വിൽക്കുന്ന ധന്യയുടെ കയ്യിൽ നിന്നും കല്യാണത്തിനുള്ള പൂക്കൾ ഓർഡർ ചെയ്ത സുരേഷ്‌ഗോപിയുടെ വാർത്ത ശ്രദ്ധ നേടിയിരുന്നു. അതേസമയം പ്രധാനമന്ത്രി കല്യാണത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ

വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുകയുളൂ. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ സുരക്ഷ പരിഗണിച്ചു ഗുരുവായൂർ അമ്പലത്തിലെ കല്യാണങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. മിഥുൻ മാന്വൽ തോമസ് രചന നിർവഹിച്ച ഗരുഡൻ ആണ് സുരേഷ്‌ഗോപിയൂടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം ബോക്സ്‌ ഓഫീസിൽ വളരെ വലിയ വിജയം നേടിയിരുന്നു.

View this post on Instagram

A post shared by Suressh Gopi (@sureshgopi)

Comments are closed.