എത്ര ശ്രമിച്ചിട്ടും ശ്രമങ്ങളെല്ലാം ഒടുവിൽ വിഫലമായി; സുബി സുരേഷിന്റെ വേർപാടിൽ വേദന അറിയിച്ച് നടൻ സുരേഷ് ഗോപി…| Suresh Gopi About Subi Suresh Death Malayalam

Suresh Gopi About Subi Suresh Death Malayalam: സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത് നടിയും അവതാരകയും ആയ സുബി സുരേഷിന്റെ പ്രതീക്ഷിക്കാത്ത വിയോഗത്തെ കുറിച്ചുള്ള വാർത്തകളാണ്. കരൾ രോഗത്തെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു സുബി. അവയവം മാറ്റിവെക്കലിലൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഒരു സാഹചര്യം സുബിക്ക് ഉണ്ടായിരുന്നു. അവയവം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അവയവം മാറ്റിവയ്ക്കാൻ എടുത്ത കാലതാമസമാണ് സുബിയെ ഇപ്പോൾ മരണത്തിലേക്ക് നയിച്ചിരിക്കുന്നത്. തെറ്റായ ജീവിതശൈലി തന്നെയായിരുന്നു സുബിയുടെ രോഗങ്ങൾക്ക് എല്ലാം കാരണമായി മാറിയത്.

പലപ്പോഴും ജീവിതത്തിൽ ഒരു നേരം മാത്രമാണ് താൻ ഭക്ഷണം കഴിച്ചിരുന്നത് എന്ന് ഇടയ്ക്ക് സുബി തുറന്നുപറയുകയും ചെയ്തിരുന്നു. സുബിയുടെ കരൾ മാറ്റ ശസ്ത്രക്രിയ വളരെ വേഗത്തിലാക്കാൻ നടനായ സുരേഷ് ഗോപി വളരെയധികം ശ്രമിച്ചിരുന്നു.എന്നാൽ അതിന് സാധിച്ചില്ല. ഇപ്പോഴിതാ നടൻ സുരേഷ് ഗോപി സുബിയുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അവയവ കച്ചവടങ്ങൾ കാരണം കരൾ ദാനത്തിന് നൂലാമാലകൾ ഏറെയാണെന്നും ഇതാണ് സുബിയുടെ ചികിത്സ വൈകാൻ കാരണമായത് എന്ന് ആണ് അദ്ദേഹം പറയുന്നത്.

കാരുണ്യം കൊണ്ട് ഒരാൾ കരൾ ദാനം ചെയ്യാൻ തയ്യാറായാൽ പോലും സ്വീകരിക്കാൻ നിരവധി തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും,സുരേഷ് ഗോപി പറയുന്നു. സുബിയുടെ രോഗത്തെക്കുറിച്ച് അധികം ആർക്കും വിവരം ലഭിച്ചിരുന്നില്ല .സിനിമാ ലോകത്തുള്ള പലർക്കും ഇതിനെപ്പറ്റി അറിവുണ്ടായിരുന്നു. സുബിയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി 10 ദിവസമായി സുരേഷ് ഗോപി ഓടി നടക്കുകയായിരുന്നു. എങ്കിലും ശസ്ത്രക്രിയയ്ക്ക് വരുന്ന നൂലാമാലകൾ ആണ് സുബിയെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് അദ്ദേഹം പറയുന്നു. സുബി സുരേഷിന് ആദരാഞ്ജലികൾ ഈ വേർപാട് വേദന ആകാതിരിക്കാനും, ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫല ശ്രമം, എന്ന് ഇപ്പോൾ പറയേണ്ടിവരും.

ടിനി ടോമടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. അവരെല്ലാം ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്കറിയാം.നമുക്കിത് ഒഴിവാക്കാമായിരുന്നു. പക്ഷേ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വേദനാജനകമായ ഈ കുറുപ്പിന്റെ അവസാനം താരം കുറിച്ചിരിക്കുന്നത് ഇങ്ങനെ. ഇനിയും നമ്മളുടെ ഓർമ്മകളിൽ സുബി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കട്ടെ….

Rate this post

Comments are closed.