പാവക്കൂട്ടങ്ങൾക്ക് മുന്നിൽ അത്ഭുതത്തോടെ താരപുത്രി; എന്താണ് പുതിയ വിശേഷം എന്ന് അറിഞ്ഞോ..? Supriya Menon Shares Alankrita Menon Latest Photot Malayalam

Supriya Menon Shares Alankrita Menon Latest Photot Malayalam: മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും ഏക മകളാണ് അലംകൃത. പൃഥ്വിയുടെയും സുപ്രിയയുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്‌ അലംകൃതയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുള്ളത്. ഇപ്പോഴിതാ സുപ്രിയ പങ്ക് വെച്ച അലംകൃതയുടെ ചിത്രമാണ് വൈറൽ ..?ആയിരിക്കുന്നത്. പാവകുട്ടികളെ അടുക്കി വെച്ചിരിക്കുന്ന ഒരു അലമാരക്ക് മുൻപിൽ നിൽക്കുന്ന അലംകൃതയെ ആണ് സുപ്രിയയുടെ സ്റ്റോറിയിൽ കാണുന്നത്. 8 വയസ്സുകാരി അലംകൃതയുടെ ചിത്രങ്ങൾ വളരെ റെയർ ആയെ പബ്ലിക് ആയി പോസ്റ്റ്‌ ചെയ്യാറുള്ളൂ.

എപ്പോഴും പൃഥ്വിരാജിനോടൊപ്പം ഭാര്യ സുപ്രിയ ഉണ്ടാകാറുണ്ട് എന്നാൽ മകളെ പൊതുചടങ്ങുകളിൽ ഇരുവരും കൊണ്ട് വരാറില്ല. മകളുടെ പ്രൈവസിയെ മാനിച്ചാണ് ഇതെന്ന് താരം മുൻപേ പറഞ്ഞിട്ടുണ്ട്. കാപ്പയുടെ വിജയഘോഷത്തിലാണ് താരമിപ്പോൾ. കുറെ കാലങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു സിനിമ കൂടിയാണ് കാപ്പ.ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ആദ്യചിത്രം കൂടിയാണിത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട്‌ ശേഖരണം കൂടി ലക്ഷ്യം വെച്ചാണ് കാപ്പ പുറത്തിറക്കാൻ യൂണിയൻ തയ്യാറായത്,

അത് കൊണ്ട് തന്നെ തന്റെ പ്രതിഫലത്തിൽ നിന്നും 25 ലക്ഷം രൂപ റൈറ്റേഴ്സ് യൂണിയനു നൽകും എന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. തിയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ തന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗുണ്ടസംഘങ്ങളും അവർ തമ്മിലുള്ള കുടിപ്പകയുമൊക്കെയാണ് ചിത്രത്തിന് ഇതിവൃത്തം.

അത് കൊണ്ടാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രീവെൻഷൻ ആക്ടിന്റെ ചുരുക്കപ്പേരായ “കാപ്പ” എന്ന പ്രയോഗം ചിത്രത്തിന് പേരായത്.കൊട്ട മധു എന്ന് പേരുള്ള ഒരു ഗുണ്ടയുടെ വേഷമാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. പൃഥ്വിയെ കൂടാതെ ആസിഫ് അലി, അപർണ മുരളി, ജഗദീഷ്, ദിലീഷ് പോത്തൻ, അന്ന ബെൻ എന്നിങ്ങനെ വലിയൊരു താര നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ക്രിസ്മസ് റിലീസ് ആയി തിയേറ്ററിൽ എത്തിയ ചിത്രം നല്ല അഭിപ്രായമാണ് നേടുന്നത്.

Rate this post

Comments are closed.