അച്ഛൻ എന്നെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു ; അച്ഛന്റെ ഓർമ്മകൾ പങ്കുവച്ച് സുപ്രിയ മേനോൻ.!! Supriya Menon About Her Father Father Memories Malayalam

Supriya Menon About Her Father Father Memories Malayalam: പ്രേക്ഷകരുടെ പ്രിയനായകനായ പൃഥ്വിരാജിന്റെ ഭാര്യ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സുപ്രിയ മേനോൻ.സുപ്രിയയുടെയും പൃഥ്വിരാജിന്റെയും പ്രണയ വിവാഹമായിരുന്നു. സിനിമാലോകത്ത് പൃഥ്വിരാജ് തിളങ്ങിനിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് സുപ്രിയ എഴുതിയ ഒരു കുറിപ്പാണ്. വളരെ വൈകാരികമായ

ഒരു അവസ്ഥയിലാണ് സുപ്രിയ ഈ കുറിപ്പ് എഴുതിയിരിക്കുന്നത് എന്ന് ആ വരികളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.അച്ഛൻ മരിച്ച ഒരു വർഷം കഴിയുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് സുപ്രിയ. അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും അച്ഛനൊപ്പം നിൽക്കുന്ന സുപ്രിയയുടെ ചിത്രവും ഒന്നിച്ചാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ മരിച്ചതിന്റെ വേദന ഉളവാക്കുന്ന നിരവധി

കാര്യങ്ങൾ സുപ്രിയ മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.2021 നവംബർ 14 നായിരുന്നു സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻെറ മരണം. അദ്ദേഹം ലോകത്തോടു വിടപറഞ്ഞത് പതിമൂന്നു വർഷത്തോളം കാൻസറിനോടു പോരാടിയ ശേഷമാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേയ്ക്കു ഒരു വർഷമായി.ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛൻെറ എല്ലാ വീഡിയോകളും ചിത്രങ്ങളും തേടി ഒരു വർഷം മുഴുവൻ എൻെറ ഫോൺ ഗാലറി തിരഞ്ഞുകൊണ്ടേയിരുന്നു.

എന്റെ സ്പീഡ് ഡയൽ ലിസ്റ്റിന്റെ മുകളിലുള്ള അച്ഛൻെറ നമ്പർ ഡയൽ ചെയ്യുന്നതിൽ നിന്ന് വിരലുകളെ എങ്ങനെ തടയാമെന്നു ഞാൻ ഇതുവരെ പഠിച്ചിട്ടില്ല.അച്ഛൻെറ ഒന്നു കെട്ടിപ്പിടിക്കുകയോ ശബ്ദം കേൾക്കുകയോ ചെയ്യാത്ത ഒരു വർഷം.നമ്മൾ സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമായിരിക്കുമിത്.നിങ്ങളെക്കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല” എന്നാണ് സോഷ്യൽ മീഡിയയിൽ സുപ്രിയ കുറിച്ചിരിക്കുന്നത്.

Comments are closed.