കുടിക്കും തോറും രുചി കൂടുന്ന കിടിലൻ ചായ കുടിച്ചിട്ടുണ്ടോ? അതും പാലും പാൽപ്പൊടിയും ഒന്നും തന്നെ ചേർക്കേണ്ട! Super Tasty Coconut Milk Tea Recipe

Super Tasty Coconut Milk Tea Recipe : കുടിക്കും തോറും രുചി കൂടുന്ന കിടിലൻ ചായയോ? അതെന്താ സംഭവം എന്നറിയണ്ടേ.. അത്‌ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.. ഒട്ടുമിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചു കൊണ്ടല്ലേ. രാവിലെയും വൈകുന്നേരവും കൃത്യ സമയത്ത് ചായ കിട്ടിയില്ല എങ്കിൽ മിക്ക ആളുകൾക്കും ബുദ്ധിമുട്ട് ആണ്.

ചായ കിട്ടിയില്ലെങ്കിൽ പിന്നെ തലവേദനയായി ആകെ പരവശമായി. മുതിർന്നവർക്ക് മാത്രമല്ല അത്‌ പോലെ തന്നെ കൊച്ചു കുട്ടികൾക്ക് പോലും ചായ ഇഷ്ടമാണ്. പാൽ കൊടുത്താൽ മടിയോടെ കുടിക്കുന്ന ഒട്ടുമിക്ക കുട്ടികളും പാൽചായ കൊടുത്താൽ ഒട്ടും മടി ഇല്ലാതെ കുടിക്കും. മഴക്കാലത്ത് ചായയും കുടിച്ച് വരാന്തയിൽ ഇരിക്കാൻ നല്ല രസമുള്ള കാര്യമാണ് അല്ലെ. എന്നാൽ പാലോ പാൽപ്പൊടിയോ ഇല്ലെങ്കിൽ പിന്നെ എന്തു ചെയ്യും? അതിന് ഒരു അടിപൊളി പരിഹാരം ഉണ്ട്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചിട്ട് അതിലേക്ക് ആദ്യം തന്നെ

തേയിലപ്പൊടി ചേർക്കണം. ഇതിലേക്ക് പാൽചായ തയ്യാറാക്കുന്നതിനായി ചേർക്കുന്നത് പശുവിൻ പാലോ പാൽപ്പൊടിയോ അല്ല. തേങ്ങാപ്പാൽ ആണ് നമ്മൾ ഇതിലേക്ക് ഇതിനായി ചേർക്കുന്നത്. തേങ്ങ ചിരകിയത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ച ശേഷം തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക. നമ്മൾ തിളപ്പിച്ചു വച്ചിരിക്കുന്ന തേയില വെള്ളത്തിലേക്ക് ഇങ്ങനെ പിഴിഞ്ഞ ഈ ഒരു പാൽ ചേർത്ത് പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാവുന്ന ഒരു അടിപൊളി വിഭവവും ഇതോടൊപ്പം ഉണ്ടാക്കുന്നുണ്ട്.

ഇത് തയ്യാറാക്കുന്നതിനായി സവാള ചെറുതായി അരിഞ്ഞെടുക്കാം. ഇതോടൊപ്പം തന്നെ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞെടുക്കുക. ഇതെല്ലാം ഒരു ബൗളിൽ ചേർത്ത് അതിലേക്ക് അരിപ്പൊടിയും കടലമാവും ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് യോജിപ്പിക്കുക. അതിനുശേഷം ഇത് എണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കുക. അപ്പോൾ ഇനി വിരുന്നുകാർ വരുമ്പോൾ ഈ രീതിയിൽ ചായയും പലഹാരവും ഉണ്ടാക്കി നൽകിനോക്കൂ.. തീർച്ചയായും നിങ്ങളാവും വീട്ടിലെ സ്റ്റാർ. Video Credit : Malappuram Thatha Vlog by ridhu

Read Also : പച്ചതേങ്ങ അരച്ച നാടൻ മീൻ കറി; മീൻകറി ഒരിക്കലെങ്കിലും ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ

2 ചേരുവ മിക്സിയിൽ കറക്കിയാൽ.. 2 മിനുറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.!! ഇത് തീർച്ചയായും നിങ്ങളെ കൊതിപ്പിക്കും.!! രാവിലെ ഇനി എന്തെളുപ്പം.!!

Comments are closed.