കടല മിട്ടായി ഇനി കടയിൽ നിന്ന് വാങ്ങേണ്ട വീട്ടിലുണ്ടാക്കാം; വെറും രണ്ടു ചേരുവ മാത്രം മതി.!! Super Sweet Kadala Mittai Recipe

Super Sweet Kadala Mittai Recipe : പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും കടല മിഠായി. വളരെയധികം രുചികരമായ അതേസമയം മറ്റുമിഠായികളുമായി താരതമ്യം ചെയ്യുമ്പോൾ ഹെൽത്തി ആയി കഴിക്കാവുന്ന കടല മിഠായി വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

കടല മിഠായി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കടല, ശർക്കര, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്. മിഠായി തയ്യാറാക്കി തുടങ്ങുന്നതിന് മുൻപ് തന്നെ തയ്യാറാക്കുന്നതിന് ആവശ്യമായ ട്രേ റെഡിയാക്കി വയ്ക്കാം. അതിനായി ഒരു കേക്ക് ടിൻ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിന് മുകളിൽ ഫോയിൽ പേപ്പർ വെച്ച് നല്ല രീതിയിൽ പരത്തി കൊടുക്കുക.

അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് തോലോടു കൂടിയ കടല അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. തൊലിയെല്ലാം പോയി കടല മാത്രമായി മാറ്റിയെടുക്കണം. അതിനുശേഷം അടി കട്ടിയുള്ള മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് നല്ല കറുത്ത ശർക്കര കിട്ടുമെങ്കിൽ അത് ഇട്ടുകൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കട്ടിയുള്ള രൂപത്തിലേക്ക് ഇത് പാനിയാക്കി എടുക്കണം. അതിന് ശേഷം തൊലി കളഞ്ഞ് വൃത്തിയാക്കി വെച്ച കടല പാനിയിലേക്ക് ചേർത്തു കൊടുക്കുക. ആ ഒരു കൂട്ട് നന്നായി മിക്സ്

ആയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കിവെച്ച ട്രേയിലേക്ക് ഈയൊരു കൂട്ട് ഇട്ടുകൊടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം ഉപയോഗിച്ച് നന്നായി പരത്തി കൊടുക്കുക. ഈയൊരു കൂട്ട് തണുക്കുന്നതിനു മുൻപ് തന്നെ കത്തി ഉപയോഗിച്ച് മിഠായിക്ക് മുകളിൽ വരയിട്ടു കൊടുക്കണം. കുറച്ചുസമയം കഴിഞ്ഞ് ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിലുള്ള കടല മിഠായി തയ്യാറായിക്കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayish

Read Also : ബേക്കറിയിൽ നിന്നും ഇനി സ്നാക്ക്സ് വാങ്ങി ഇനി Cash കളയേണ്ട.!! പച്ചക്കായ ഇഡലിത്തട്ടിൽ; ഇത് നിങ്ങളെ ഞെട്ടിക്കും.!!

കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ്.!!

Comments are closed.