പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല രുചികരമായ നെയ്പത്തിരിയും; വെറും 5 മിനിറ്റിൽ നല്ലൊരു ബ്രേക്ഫാസ്റ്റ് വിഭവം.!! Super Neypathiri Using Puttupodi recipe
Super Neypathiri Using Puttupodi recipe : പുട്ട് പൊടി കൊണ്ട് സാധാരണ നമ്മൾ പുട്ട് മാത്രമാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ പുട്ട് പൊടി കൊണ്ട് പുട്ട് മാത്രമല്ല മറ്റൊരു വിഭവം കൂടെ തയ്യാറാക്കാം. അത് മറ്റൊന്നുമല്ല മലബാർ സ്പെഷ്യൽ ആയിട്ടുള്ള നെയ്പത്തിരിയാണ്. പുട്ടുപൊടി കൊണ്ട് രുചികരമായ നെയ്പത്തിരി ഉണ്ടാക്കാം.
- Ingredients:
- പുട്ടുപൊടി – 2 1/2 കപ്പ്
- ഉപ്പ്
- തിളച്ച വെള്ളം – 2 കപ്പ്
- തേങ്ങ – 2 പിടി
- പെരുംജീരകം – 1 ടേബിൾ സ്പൂൺ
- ചുവന്നുള്ളി – 6 എണ്ണം
- നെയ്യ് – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ
ആദ്യമായി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് പുട്ടുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് രണ്ട് കപ്പ് തിളച്ച വെള്ളം ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കണം. ശേഷം ഇത് അടച്ച് വച്ച് അഞ്ച് മിനിറ്റ് മാറ്റി വയ്ക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി തേങ്ങ ചേർത്ത് കൊടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പെരുംജീരകം കൂടെ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആറ് ചുവന്നുള്ളിയും കൂടെ ചേർത്ത ശേഷം എല്ലാം കൂടെ ചതച്ചെടുക്കുക. നേരത്തെ മാറ്റി വച്ച മാവ് അഞ്ച് മിനുറ്റിന് ശേഷം നന്നായി സോഫ്റ്റ് ആയി വന്നിട്ടുണ്ട്. ഇതിലേക്ക് ചതച്ചു വച്ച തേങ്ങാ കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഏകദേശം ഉരുട്ടി എടുക്കാൻ പാകത്തിനുള്ള പരുവത്തിലാണ് മാവ് ഉണ്ടാവേണ്ടത്. അടുത്തതായി ഓയിൽ തടവിയ ഒരു പ്ലാസ്റ്റിക് ഷീറ്റെടുത്ത് അതിന് മുകളിൽ ഒരു ചെറിയ ഉരുള മാവ് വെച്ചു കൊടുക്കണം. ഈ മാവിനു മുകളിൽ വേറൊരു ഓയിൽ തടവിയ ഷീറ്റ് വെച്ചു കൊടുക്കണം. ശേഷം ഒരു പരന്ന പാത്രമുപയോഗിച്ച് വളരെ പതുക്കെ ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കാം. ഏകദേശം കാൽ ഇഞ്ച് കനത്തിലാണ് കിട്ടേണ്ടത്. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ നല്ലൊരു ടേസ്റ്റിന് വേണ്ടി അരടീസ്പൂൺ നെയ്യ് ചേർത്ത് പത്തിരി എണ്ണയിലേക്കിട്ട് പൊരിച്ചെടുക്കാം. ഗോൾഡൻ നിറമുള്ള രുചികരമായ നെയ്പത്തിരി റെഡി. Video Credit : sruthis kitchen, Super Neypathiri Using Puttupodi recipe
Read Also : ഒരു കപ്പ് റവ ഉണ്ടോ.!! വളരെ പെട്ടന്ന് നല്ല മൊരിഞ്ഞ ചായക്കടി കിടിലൻ റവ വട; ഇത് നാലുമണി കട്ടനൊപ്പം പൊളിയാ
Comments are closed.