Super enna manga pickle : “പച്ച മാങ്ങ എണ്ണയിൽ ഇട്ട് വറുത്ത് നോക്കു.!! കിടിലൻ രുചിയിൽ എണ്ണ മാങ്ങ; ഇതുണ്ടെങ്കിൽ രണ്ടു പ്ലേറ്റ് ചോറ് ഠപ്പേന്ന് തീരും” പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും, കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ പച്ചമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ചമാങ്ങ നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം അടി കട്ടിയുള്ള
ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ മുറിച്ചുവെച്ച പച്ചമാങ്ങ ഓരോ പിടിയായി എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് ചൂടാക്കി എടുക്കുക. അവസാനമായി അച്ചാറിലേക്ക് ആവശ്യമായ ഉപ്പു കൂടി പൊടികളിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം വറുത്തുവെച്ച പച്ചമാങ്ങയുടെ കഷണങ്ങൾ പൊടിയിലേക്ക് ചേർത്ത്
നല്ലതുപോലെ ഇളക്കി കൊടുക്കുക. എല്ലാ പൊടികളും മാങ്ങയിലേക്ക് ഇറങ്ങി സെറ്റായി കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. മാങ്ങയുടെ ചൂടൊന്ന് ആറി കഴിയുമ്പോൾ എയർ ടൈറ്റായ കണ്ടെയ്നറുകളിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. പിന്നീട് ഈയൊരു അച്ചാറിലേക്ക് എണ്ണയൊഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ മാങ്ങ വറുക്കാനായി ഉപയോഗിക്കേണ്ടത് നല്ലെണ്ണയാണ്. സ്ഥിരമായി മാങ്ങ കിട്ടുന്ന സമയത്ത് ഒരിക്കലെങ്കിലും ഈയൊരു രീതിയിലുള്ള അച്ചാർ തയ്യാറാക്കി നോക്കാവുന്നതാണ്. മറ്റ് അച്ചാറുകളിൽ നിന്നും തീർത്തും
വ്യത്യസ്തമായി എന്നാൽ അതീവ രുചിയോട് കൂടി കഴിക്കാവുന്ന ഒരു മാങ്ങ അച്ചാർ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Super enna manga pickle Video Credit : Mahi’s world