
ഒരു സ്പൂൺ അരിപ്പൊടി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല ഈ പുതിയ ഡ്രിങ്ക്.!! Summer Special Drink using Rice Powder Malayalam
Summer Special Drink using Rice Powder Malayalam : അരിപ്പൊടി കൊണ്ട് ഡ്രിങ്ക് ഉണ്ടാക്കാനോ? അതേ. അരിപ്പൊടി കൊണ്ട് തന്നെയാണ് ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത്. സാധാരണ ആയിട്ട് ദോശയും ഇഡലിയും പുട്ടും മറ്റു പലഹാരങ്ങളും ഒക്കെ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന അരിപ്പൊടി തന്നെയാണ് ഈ ഡ്രിങ്കിലെയും താരം. ഇത് വരെ ആരും ട്രൈ ചെയ്യാത്ത ഈ വെറൈറ്റി ഡ്രിങ്ക്
ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. നല്ല സുന്ദരനായ ഈ ഡ്രിങ്ക് ഉണ്ടാക്കാനായി ആദ്യം തന്നെ കുറച്ച് പാലും വെള്ളവും പഞ്ചസാരയും എടുത്ത് തിളപ്പിക്കണം. അതിന് മുൻപായി കുറച്ചു ചിയാ സീഡ്‌സ് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. മറ്റൊരു ബൗളിൽ ഒരു സ്പൂൺ അരിപ്പൊടിയും അൽപ്പം പാലും ചേർത്ത് നല്ലത് പോലെ യോജിപ്പിച്ച് എടുക്കണം.
പാല് തിളച്ചു വരുമ്പോൾ തന്നെ പാലും അരിപ്പൊടിയും ചേർത്ത് യോജിപ്പിച്ചു വച്ച മിക്സ് ചേർക്കണം. കയ്യെടുക്കാതെ ഇത് ഇളക്കി കുറുക്കി എടുക്കണം. ഇത് തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു ഏലയ്ക്കയുടെ കുരുവും ഒരു ചെറിയ കഷ്ണം ബീറ്റ്‌റൂട്ടും ആവശ്യത്തിന് വെള്ളവും ചേർത്ത് അടിച്ചെടുക്കണം. വീഡിയോയിൽ കാണിക്കുന്നത് പോലെ ഒരു സെർവിങ് ഗ്ലാസിൽ കുതിർത്ത് വച്ചിരിക്കുന്ന
ചിയാ സീഡ്‌സ് അൽപ്പം ഇടുക. അതിന് ശേഷം നമ്മൾ മിക്സിയിൽ അടിച്ചു വച്ചിരിക്കുന്ന ഡ്രിങ്ക് ഒഴിക്കുക. ഇതിന്റെ മുകളിൽ പിസ്താ ചെറുതായി അരിഞ്ഞു ചേർത്താൽ നല്ലൊരു വെൽക്കം ഡ്രിങ്ക് റെഡി. കുടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ ഒരു ഡ്രിങ്ക് രുചിയിൽ മാത്രമല്ല മുൻപൻ. മറിച്ച് ബീറ്റ്‌റൂട്ടും പാലും പിസ്തയും ഒക്കെ കൂടി ചേർന്ന് പോഷകസമൃദ്ധവും കൂടിയാണ് ഈ ഒരു മാജിക് ഡ്രിങ്ക്. Video Credit : Mums Daily
Comments are closed.