ഈ ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല 😍👌Summer Drinks | Easy Welcome Drink

വേനൽ കനത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒപ്പം തന്നെ ചൂടും വളരെയധികം കൂടുതലാണ്. ചൂടിനെ ശമിപ്പിക്കുന്നതിനായി എത്ര തന്നെ വെള്ളം കുടിച്ചാലും ആർക്കും മതിയാകില്ല. ഈ ഒരു സമയത്ത് കൂൾ ഡ്രിങ്ക്സിനോടായിരിക്കും എല്ലാവര്ക്കും ഏറെ താല്പര്യം ഉണ്ടായിരിക്കുക. അത്തരത്തിൽ ഈ ഒരു ചൂട് കാലത്ത് കുടിക്കാൻ പറ്റിയ ഒരടിപൊളി കൂൾ ഡ്രിങ്ക് റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം.

  • അനാർ
  • സബ്ജ സീഡ്‌സ് – 2 ടീസ്പൂൺ
  • ചെറുനാരങ്ങാ നീര്
  • നന്നാറി സിറപ്പ്
  • ഐസ് ക്യൂബ്സ്
  • പച്ചമുളക്
  • തണുത്തവെള്ളം
  • ഉപ്പ്

ഈ ഒരു ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ മധുരമുള്ള രണ്ടു അനാർ തൊലിയെല്ലാം കളഞ്ഞു ഒട്ടും തന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഒരു അത്തരത്തിൽ രണ്ടു ടീസ്പൂൺ സബ്ജ സീഡ്‌സ് എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് നന്നായി കുതിരാൻ വെക്കുക. ഒരു ഗ്ലാസ് എടുക്കുക. ഒരു നാരങ്ങയുടെ പകുതി എടുത്ത് നാരങ്ങാനീര് അതിലേക്ക് ചേർക്കുക.

ഒരു പച്ചമുളക് നെടുകെ കീറി ഇടണം. കുതിർത്തെടുത്ത കസ്കസും അനാർ ജ്യൂസും ഇതിലേക്ക് ചേർക്കുക. മധുരത്തിനനുസരിച്ചു ഇതിലേക്ക് നന്നാറി സിറപ്പ് ചേർത്തു കൊടുക്കാം.. പഴുത്ത നാരങ്ങയുടെ ചെറിയ കഷ്ണം, ഐസ് ക്യൂബ്സ്, ഒരു നുള്ള് ഉപ്പ് കൂടി ഇതിലേക്ക് ചേർക്കുക. കുറച്ചു തണുത്ത വെള്ളവും കൂടി ചേർക്കുക. പാത്രം മൂടി നല്ലതുപോലെ കുലുക്കുക. തയ്യാറാക്കുന്ന വിധം അറിയുവാൻ വീഡിയോ കാണൂ.. Video Credit : Fathimas Curry World

4/5 - (1 vote)

Comments are closed.