സുമിത്രയെ കള്ളക്കേസിൽ കുടുക്കി വേദിക.. സിദ്ധാർത്ഥിനെ തന്നോടടുപ്പിക്കാൻ രണ്ടും കല്പിച്ചിറങ്ങുന്ന വേദികയ്ക്ക് എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്.!! കുടുംബവിളക്കിൽ നിർണായകമായ എപ്പിസോഡുകൾ.!!

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് നടി മീര വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക്. മീര വാസുദേവ് സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. സുമിത്രയുടെയും ഭർത്താവ് സിദ്ധാർഥിന്റെയും ജീവിതത്തിലേക്ക് സഹപ്രവർത്തക വേദികയെത്തുന്നതോടെയാണ് ഇരുവരുടെയും ദാമ്പത്യം തകരുന്നത്. സുമിത്രയിൽ നിന്നും സിദ്ധാർത്ഥിനെ അടർത്തിയെടുക്കാൻ വേദികയ്ക്ക് നിഷ്പ്രയാസം സാധിച്ചു.


അതോടെ പ്രതിസന്ധിയിലേക്ക് താണുപോയ സുമിത്ര സ്വയം ഉയിർത്തെഴുന്നേൽക്കുന്നതും മക്കൾക്ക് വേണ്ടി പൊരുതിജീവിക്കാൻ തീരുമാനിക്കുന്നതുമാണ് കുടുംബവിളക്ക് പറയുന്നത്. എന്നാൽ മകൻ അനിരുദ്ധ് അച്ഛനൊപ്പം ചേർന്ന് സുമിത്രയെ തള്ളിപ്പറയുന്നത് വേദനയോടെയാണ് പ്രേക്ഷകർ കാണാറുള്ളത്. സിദ്ധാർഥ് വേദികയെ തള്ളിപ്പറയുന്നതും താൻ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞ് സിദ്ധുവിന്റെ വീട്ടിലേക്ക് കയറിപ്പറ്റാൻ വേദിക നോക്കുന്നതുമൊക്കെയാണ് പുതിയ എപ്പിസോഡുകളുടെ സാരം.

എന്നാൽ വേദികയുടെ കുതന്ത്രങ്ങൾക്ക് കടിഞ്ഞാണിടുന്നത് സമ്പത്താണ്. എങ്ങനെയെങ്കിലും സിദ്ധുവിന്റെ ജീവിതത്തിലേക്കും വീട്ടിലേക്കും നുരഞ്ഞുകയറാനാണ് വേദികളുടെ ആഗ്രഹം. അതിനായി വിദഗ്ധനായ അഡ്വക്കേറ്റിനെ വേദികയെ സമീപിക്കുന്നതാണ് പുതിയ പ്രൊമോയിൽ കാണിക്കുന്നത്. ഒപ്പം കള്ളക്കേസ് കൊടുക്കാൻ വേദിക തന്റെ ഉറ്റസുഹൃത്ത് നവീന്റെ സഹായവും തേടുന്നുണ്ട്. വക്കീലിനോട് വേദിക പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് സുമിത്രയെ ജയിലിലാക്കണം, പിന്നെ സിദ്ധുവിനെ വേദികയ്ക്ക് തിരിച്ചുകിട്ടണം.

പുതിയ പ്രോമോ വീഡിയോ എത്തിയതോടെ സീരിയലിന്റെ ആരാധകർ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ്. വേദിക എന്ന കഥാപാത്രം ഇത്രത്തോളം ചീപ് ആണോ എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. സുമിത്രയുട ജീവിതം ഇത്രയും താറടിച്ചുകാണിച്ചിട്ടും വേദികയ്ക്ക് മതിയായില്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. സീരിയലിൽ അനാവശ്യമായി സുമിത്ര എന്ന കഥാപാത്രത്തെ വീണ്ടും കള്ളക്കേസിൽ പെടുത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ഇപ്പോൾ വിമർശകരുടെ ആരോപണം. തുടക്കം മുതലേ മികച്ച റേറ്റിങ്ങാണ് കുടുംബവിളക്ക് നേടുന്നത്.

Comments are closed.