ഇരട്ടക്കുട്ടികളുടെ അമ്മ; കുസൃതി കുടുക്കകളെ ഒരുമിച്ച് ഉറക്കാൻ പാടു പെട്ട് നടി സുമ ജയറാം.!! Suma Jayaram With Her Babies Malayalam

Suma Jayaram With Her Babies Malayalam: മലയാള സിനിമയിൽ നിറഞ്ഞുനിന്ന പ്രിയ താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനൊപ്പം തിളങ്ങിയ താരം ഇപ്പോൾ അമ്മയായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു നാളുകളായി നിറഞ്ഞു നിൽക്കുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായ സുമയുടെ വിശേഷങ്ങൾ ഒക്കെ ഇരുകൈയും നീട്ടിയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. എന്നും താരം ആളുകൾക്കിടയിൽ തൻറെ സ്ഥാനമുറപ്പിച്ചത് അഭിനയിച്ചു ഫലിപ്പിച്ച

കഥാപാത്രങ്ങളിലൂടെ തന്നെയായിരുന്നു. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവ് ഉദ്യോഗം, കുട്ടേട്ടൻ, എൻറെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം 1988 ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മമ്മൂട്ടി നായകനായ കുട്ടേട്ടനിൽ അഭിനയിച്ച താരം ഇതിലെ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറി.1990ല്‍ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 90ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ്

അനിത മേനോനിലും സുമ അഭിനയിച്ചു. പിന്നീട് ദിലീപിനൊപ്പം ഇഷ്ടം എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം അഭിനയരംഗത്ത് നിന്നും ഒരു താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ് താരം. 2018 ൽ ബാല്യകാല സുഹൃത്തായ ലല്ലൂസ് ഫിലിപ്പ് മാത്യുമായി വിവാഹം നടന്ന താരം ഇപ്പോൾ രണ്ട് ഇരട്ട കുട്ടികൾക്കൊപ്പം ഉള്ള തന്റെ സന്തോഷകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പും തന്റെ മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സുമ രണ്ടു തൊട്ടിലിൽ ആയി മക്കളെ താരാട്ട്

പാടി ഉറക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് കെ എസ് ചിത്ര പാടിയ കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം കൂടി ആയപ്പോൾ താരത്തിന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാറ്റ് കൂടുകയാണ്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള വലിയ താരനിര തന്നെ അണിനിരന്നിരുന്നു. മിനിസ്ക്രീനിൽ അഭിനയിച്ച താരം എപ്പോൾ അഭിനയരംഗത്തേക്ക് കടന്നു തിരിച്ചുവരും എന്ന് കാത്തിരിക്കുകയാണ് ആരാധകർ

Rate this post

Comments are closed.