കാത്തിരിപ്പിനൊടുവുനിൽ കിട്ടിയ പൊന്നോമനകൾ; ഈ ക്രിസ്‌തുമസ്‌ സുമ ജയറാമിന് സന്തോഷ ദിനം.! ചിത്രം പങ്കുവച്ച് താരം…| Suma Jayaram Christmas Celebration With Twin Babies Malayalam

Suma Jayaram Christmas Celebration With Twin Babies Malayalam: തൊണ്ണൂറുകളുടെ അവസാനത്തില്‍ സഹതാര വേഷങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയ നടിയാണ് സുമ ജയറാം. വിവാഹ ശേഷം സിനിമാ ലോകത്തു നിന്നും വിട്ടു മാറി സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് താരം. എന്നാൽ ഇപ്പോള്‍ സുമയെ സംബന്ധിച്ച വാര്‍ത്തകള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുക ആണ്. ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിച്ചു എന്ന വാര്‍ത്ത സുമ പങ്കുവച്ചതോടെ ആണ് നടി

വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്. കുഞ്ഞുങ്ങൾ വന്നതോടെ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സുമ.  കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ മക്കളുടെ ആദ്യത്തെ ക്രിസ്മസ് ആണിത് എന്ന് അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ കുഞ്ഞുങ്ങൾ ക്രിസ്മസ് വേഷമണിഞ്ഞ് സുമയ്ക്കും ലല്ലുവിനും ഒപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി.

2013 ല്‍ ആയിരുന്നു താരം വിവാഹിതയായത്. സുമയുടെ ഭർത്താവ് ലല്ലു ഫിലിപ്പ് പാലാത്ര താരത്തിൻ്റെ ബാല്യകാല സുഹൃത്തും ബിസിനസുകാരനും ആണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് 2022 ജനുവരിയിൽ സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്. 48-ാം വയസ്സിൽ ആണ് നടി സുമ അമ്മയായത്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

ഇവരുടെയും മാമോദിസ ചടങ്ങിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ സുമ പങ്കുവെച്ചിരുന്നു. വേളാങ്കണ്ണിയിൽ വച്ചായിരുന്നു മാമോദിസ ചടങ്ങുകൾ നടന്നത്. ചെറിയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് സുമ ജയറാം. 1988 ല്‍ ‘ഉല്‍സവ പിറ്റേന്ന്’ എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്ത് താരം സജീവമായത്.

Rate this post

Comments are closed.