പൊങ്കൽ ആഘോഷ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ച് പ്രിയ താരം സുഹാസിനി…| Suhasini Pongal Celebration Malayalam
Suhasini Pongal Celebration Malayalam: തെന്നിന്ത്യയുടെ എക്കാലത്തേയും പ്രിയ നടിയായ സുഹാസിനി സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമാണിപ്പോൾ. സുഹാസിനിയോടെന്നും മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. സിനിമ വിശേഷങ്ങളും കൂടാതെ തന്റെ കുടുംബത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സുഹാസിനി. ഇപ്പോഴിത ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങളുടെ ചിത്രവുമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തിയിരിക്കുകയാണ് പ്രിയതാരം.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് താരം പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്.
തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കലുണ്ടാക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. കൂടാതെ തന്റെ ആരാധകർക്ക് പൊങ്കൽ ആശംസകളും അറിയിച്ചിട്ടുണ്ട്. താരത്തിന് പൊങ്കൽ ആശംസകൾ നടി ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ നേർന്നിട്ടുണ്ട്. സുഹാസിനി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. തന്റെ ചെറിയച്ഛനായ കമൽഹാസനേക്കുറിച്ച് പലപ്പോഴും സുഹാസിനി വാചാലയാകുന്നത് കാണാം. തന്റെ ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും തന്നെ പിന്തുണയ്ക്കുകയും ചെയ്തത് ചെറിയച്ഛനാണെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു.

തന്റെ പഠനത്തിന് ശേഷം ഛായാഗ്രഹകനായ അശോക് കുമാറിന്റെ സഹായി ആയി പ്രവർത്തിച്ച സുഹാസിനിയെ മഹേന്ദ്രൻ ‘നെഞ്ചത്തെ കിള്ളാതെ ‘ എന്ന ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുത്തോടെ താരത്തിന്റെ. ഇപ്പോൾ താരത്തിന്റെ ഭർത്താവും പ്രശസ്ത സംവിധായകനുമായ മണിരത്നത്തിനൊപ്പം മദ്രാസ് ടാക്കീസ് എന്ന നിർമ്മാണ കമ്പനി നടത്തി വരുകയാണ്. മണിരത്നത്തിനൊപ്പം ഒരുപാട് സിനിമകളിൽ എഴുത്തുകാരിയായും സംഭാഷണ രചയിതാവായും സുഹാസിനി തിളങ്ങാറുണ്ട്.
ഇപ്പോൾ തിരക്കുകൾക്ക് ഇടയിലും തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാനും സുഹാസിനി ശ്രമിക്കാറുണ്ട്. സുഹാസിനി എൺപതുകളിൽ സിനിമ രംഗത്ത് സജീവമായിരുന്ന പലരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന നടിമാരിൽ ഒരാൾ കൂടിയാണ്. പെൺ എന്ന ടെലിസീരിസ്, ഇന്ദിര എന്നിവയാണ് സുഹാസിനി സംവിധാനം ചെയ്ത വളരെ ശ്രദ്ധേയ വർക്കുകൾ. സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും സജീവമായ താരമാണ് സുഹാസിനി.
Comments are closed.