61 വയസ്സിലും ഊർജ്ജസ്വലത ഒട്ടും ചോരാതെ തെന്നിന്ത്യൻ പ്രിയ താരം സുഹാസിനി; പുത്തൻ പോസ്റ്റ് വൈറൽ ആകുന്നു.!! Suhasini Latest Post Goes Viral Malayalam

തെന്നിന്ത്യൻ സിനിമയുടെ അഭിവാജ്യ ഘടകം എന്ന നിലയിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന നായിക നടിയാണ് സുഹാസിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ചിത്രങ്ങളിൽ തിരക്കുള്ള നായികമാരുടെ കൂട്ടത്തിൽ ആയിരുന്നു സുഹാസിനിയുടെ പേരും. പിന്നീട് താരം അഭിനയരംഗത്ത് നിന്ന് സംവിധാന മേഖലയിലേക്കും കടന്നുവന്നിരുന്നു. സംവിധായകൻ മണിരത്നത്തെ വിവാഹം കഴിച്ചതോടുകൂടി ഇടക്കാലത്ത് അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന താരം പിന്നീട് വീണ്ടും സജീവമാവുകയായിരുന്നു.

തൊണ്ണൂറുകളിൽ നിറഞ്ഞ് നിന്നിരുന്ന പല നായികമാരും പിന്നീട് ലൈം ലൈറ്റിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും സുഹാസിനി ഇക്കാര്യത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നു. സിനിമാലോകവുമായി അടുത്ത ബന്ധം എന്നും താരം കാത്ത് സൂക്ഷിക്കാറുണ്ടായിരുന്നു. എല്ലാകാലത്തും അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്ന താരങ്ങളുമായി നല്ലൊരു സൗഹൃദബന്ധം തന്നെ സുഹാസിനി സൃഷ്ടിക്കാറുണ്ട്. പഴയകാല താരങ്ങളുടെ ഒത്തുചേരലുകൾക്ക് എന്നും നേതൃത്വം നൽകുന്ന താരം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്.

തൻറെ 61 വയസ്സിലും ഊർജ്ജസ്വലയായി ഓടിനടക്കുന്ന സുഹാസിനി തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഹേ സിസ്റ്റർ, ഹോ സിസ്റ്റർ, ഹായ് സിസ്റ്റർ, വി സിസ്റ്റേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റും ആശംസകളും അറിയിച്ചിരിക്കുന്നത്.

അഭിനയം, സംവിധാനം എന്നീ മേഖലകൾക്കൊപ്പം സംഭാഷണം എഴുതിയും താരം തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെ എല്ലാ മേഖലയിലും തൻറെ സജീവസാന്നിധ്യം രേഖപ്പെടുത്തുവാൻ സുഹാസിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുവർ, രാവണൻ, തിരുടാ തിരുടി എന്നീ ചിത്രങ്ങൾ സംഭാഷണം എഴുതിയിരുന്നത് സുഹാസിനിയായിരുന്നു.

Comments are closed.