നടി സുബി സുരേഷ് വിട വാങ്ങി; അപ്രതീക്ഷിത വിടവാങ്ങലിൽ മനംനൊന്ത് ആരാധകലോകം.! സിനിമ ലോകത്തിന് തീരാ നഷ്ടം…| Subi Suresh Passed Away Malayalam

Subi Suresh Passed Away Malayalam: സ്റ്റേജ് ഷോകളിലും സിനിമ മേഖലയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താര വ്യക്തിത്വമാണ് സുബി സുരേഷ്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. സിനിമാല’ എന്ന പ്രശസ്തമായ മലയാളം ടിവി കോമഡി പരമ്പരയിൽ അവതാരകയായി ആണ് ആദ്യം അവർ പ്രവർത്തിക്കാൻ ആരംഭിച്ചത്.കൂടാതെ 2010-ലെ ‘തക്ഷര ലഹള ‘, 2012-ൽ ‘ഗൃഹനാഥൻ’, 2018-ൽ ‘ഡ്രാമ’ തുടങ്ങിയ ജനപ്രിയ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് മലയാളികളുടെ സുബി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറി.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന താരം അവതാരികയായിരുന്ന റിയാലിറ്റി ഷോ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. തുളുമ്പുന്ന വാക്കുകളാണ് സുബി അധികവും പ്രേക്ഷകരോട് സംസാരിക്കാൻ പോലും ഉപയോഗിച്ചിരുന്നത്. അടുത്തിടെയായി സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കും മുൻപിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു സുബി സുരേഷിന്റെത്. ഇപ്പോഴിതാ സുബി സുരേഷിന്റെ അപ്രതീക്ഷിത വേർപാടാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് ഫെബ്രുവരി 22. രാവിലെ 10

മണിയോടെ മുന്നിലേക്ക് എത്തുന്നത് സുബി ഈ ലോകത്തെ വിട്ട് പിരിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ്. കുറച്ച് ദിവസങ്ങളായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കരൾ രോഗത്തെ തുടർന്നാണ് ഈ താരപ്രഭ മാഞ്ഞിരിക്കുന്നത് എന്നാണ് നിലവിൽ ലഭിച്ച വിവരങ്ങൾ. ഇപ്പോഴിതാ താരത്തിന്റെ ഔദ്യോഗിക പേജിലൂടെയും താരത്തിന്റെ വേർപാടിന്റെ വിവരങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സുബി സുരേഷ് എന്ന പേജിൽ അഡ്മിനാണ് ഇപ്പോൾ താരത്തിന്റെ

വേർപാടിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ” Every new beginning comes from some other beginning’s end. See you all again… Thanks” എന്നാണ് സുബിയുടെ ചിത്രത്തിനൊപ്പം അഡ്മിൻ രേഖപ്പെടുത്തിയിരിക്കുന്നത്. സുബിയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് ആരാധകർ. നിരവധി ആരാധകരാണ് പങ്കുവെച്ച പോസ്റ്റിനു താഴെയായി ആദരം അർപ്പിച്ചു കൊണ്ടിരിക്കുന്നത് .

Rate this post

Comments are closed.