മാന്ത്രിക വിരലുകൾ കൊണ്ട് സ്റ്റീഫൻ ദേവസിയുടെ റസ്പുടിൻ വേർഷൻ,വൈറൽ വീഡിയോ ഇതാ.. ഇത് വേറെ ലെവൽ റാസ്പുട്ടിൻ ചലഞ്ച്‌ [വീഡിയോ]

കേരളക്കരയെ മൊത്തത്തിൽ ഉലച്ചിരിക്കുകയാണ് റാസ്പുട്ടിന് ഡാൻസ്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയുമായിരുന്നു മുപ്പത് സെക്കന്റ് മാത്രം നീണ്ടുനിന്ന ആദ്യത്തെ റാസ്പുട്ടിന് ഡാൻസുമായി സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയത്.

ഇതിനുപിന്നാലെ നിരവധി ആളുകളാണ് റാസ്പുട്ടിന് ഡാൻസുമായി രംഗത്തെത്തിയത്. മുഴുക്കുടിയയന്റെ ഭാവത്തിൽ എത്തിയ സനീഷ് കുമാർ എന്ന പ്രൊഫെഷണൽ ഡാൻസറുടെ വീഡിയോയും നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഇത്തരത്തിൽ റാസ്പുട്ടിന് ഡാൻസുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരനായ സ്റ്റീഫൻ ദേവസ്സി റാസ്പുട്ടിൻ സോങ്ങിന്റെ മറ്റൊരു വേർഷനുമായി എത്തിയിരിക്കുകയാണ്. മാന്ത്രിക വിരലുകൾ കൊണ്ട് ഉള്ള സ്റ്റീഫൻ ദേവസ്സിയുടെ ഈ വീഡിയോക്ക് നിരവധി ആളുകളാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

എന്തായാലും കേരളക്കരയിൽ ഇപ്പോൾ റാസ്പുട്ടിന് തരംഗമായി മാറിയിരിക്കുകയാണ്. “എനിക്ക് ബാലുച്ചേട്ടനെ ഓർമ വന്ന് സ്റ്റീഫൻ ചേട്ടന്റെ മ്യൂസിക് കേട്ടപ്പോ” എന്നിങ്ങനെയുള്ള പല തരത്തിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Comments are closed.