രാവിലെ എഴുന്നേൽക്കാൻ വൈകിയോ.. എങ്കിൽ ഇത് ട്രൈ ചെയ്തു നോക്കൂ 😍😍 ഏതുനേരത്തും ഉണ്ടാക്കാൻ പറ്റിയ കിടിലൻ വിഭവം 👌👌 ഈ പുതിയ റെസിപ്പി തീർച്ചയായും ഇഷ്ട്ടപെടും 🔥🔥

  • പുട്ടുപൊടി – 1 കപ്പ്
  • ഏലക്കായ – 2 എണ്ണം
  • തേങ്ങാ – 1 കപ്പ്
  • പഴം – 2 എണ്ണം
  • നെയ്യ് – 1 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • ഓയിൽ
  • ഉപ്പ്

കിടിലൻ രുചിയിലുള്ള ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഈ ഒരു വിഭവം തയ്യാറാക്കാനായി ആദ്യം തന്നെ പുട്ടുപൊടി ഏലക്കായ, അര കപ്പ് തേങ്ങാ തുടങ്ങിയവ മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ അരക്കുക. രണ്ടു പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു ഫ്രൈ പാൻ ചൂടാക്കിയശേഷം അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് അണ്ടിപ്പരിപ്പ്, മുന്തിരി തുടങ്ങിയവ ചേർക്കാം.


പഴം ഒന്ന് വാദി വരുന്നത് വരെ മൂപ്പിച്ചശേഷം ഇറക്കിവെക്കാം. സ്റ്റീമർ ചൂടാക്കുക. ഒരു പ്ലേറ്റിൽ വാഴയില വെച്ചശേഷം അതിനു മുകളിലായി ഓയിൽ തടവുക. ഇതിനു മുകളിലേക്ക് നേരത്തെ തയ്യാറാക്കിയ മാവ് ഒഴിച്ചശേഷം അതിനുമുകളിൽ പഴം വിതറുക. ഇതിനുമുകളിലേക്ക് വീണ്ടും മാവ് ഒഴിച്ചശേഷം വാഴയില ഉപയോഗിച്ച് മൂടി പത്രത്തിന്റെ അടപ്പ് വെച്ചശേഷം വേവിക്കാൻ വെക്കാം. പതിനഞ്ചു മിനിട്ടിനു ശേഷം ഇറക്കാവുന്നതാണ്.

തണുത്തശേഷം പ്ലേറ്റിൽ നിന്നും അടർത്തി കഴിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി sruthis kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.