ആവി പിടിക്കുമ്പോൾ നിങ്ങൾ ബാമോ മരുന്നോ ആണോ ഉപയോഗിക്കാറുള്ളത്? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ.!!

സ്റ്റീം തെറാപ്പി എന്ന പേരിൽ അറിയപ്പെടുന്ന ഒരു ആയുർവേദ ചികിത്സ രീതിയാണ് ആവിപിടിക്കൽ എന്ന് അറിയപ്പെടുന്നത്. നാസികാദ്വാരം, തൊണ്ട, ശ്വാസകോശം എന്നീ ഭാഗങ്ങളിൽ കഫം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അതിനെ അലിയിപ്പിച്ചു ഇല്ലാതാക്കുവാൻ ആവി പിടിക്കുന്നതിലൂടെ സാധ്യമാകും. മാത്രവുമല്ല മൂക്കിൻ കുഴലിന്റെ ഭാഗങ്ങളിലെ വീർത്ത രക്തക്കുഴലുകളുടെ ലക്ഷണങ്ങളെയും ഒഴിവാക്കാനും സഹായിക്കുന്നു.

പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ അസുഖങ്ങൾക്കെല്ലാം തന്നെ ഡോക്ടർമാർ സജസ്റ്റ് ചെയ്യുന്ന ഒരു ഔഷദരീതിയാണിത്. നമ്മൾ ഉപയോഗിക്കുന്ന മറ്റു പല മരുന്നുകളേക്കാൾ വളരെ എളുപ്പം രോഗം ബേധമാകുവാൻ ഇത് സഹായിക്കുന്നു എന്നതാണ് ഈ ഒരു മാർഗം എല്ലാവരും സ്വീകരിക്കുന്നതിനുള്ള മുഘ്യമായ കാരണം. ആവിപിടിക്കുന്നത് ഗുണകരമാണെങ്കിലും ശരിയായ രീതിയിൽ ചെയ്യ്തില്ല എങ്കിൽ ദോഷമാകാനും സാധ്യതയുണ്ട്.

പത്തോ പതിനച്ചോ മിനിറ്റിൽ കൂടുതൽ സമയം ആവിപിടിക്കുവാൻ പാടില്ല. ദേഹത്തു ചൂടുള്ള ഈ വെള്ളം തട്ടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവി കണ്ണുകളിൽ എല്ക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ്. അതുകൊണ്ട് ആവി പിടിക്കുമ്പോൾ കണ്ണുകൾ അടച്ചു പിടിക്കുവാൻ ശ്രദ്ധിക്കുക. ആവി പിടിച്ചതിനുശേഷവും ഒരു ആഴ്ചയിലധികം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Inside Malayalam എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.