ശ്രീവിദ്യക്ക് വിവാഹനിശ്ചയം; തിരോന്തരം കാസർഗോഡും ഒന്നിച്ച് ഇനി കൊച്ചിയിൽ.!! ഗംഭീര നിച്ഛയചടങ്ങുകൾ…| Sreevidya Mullachery And Rahul Ramachandran Engagement Malayalam
Sreevidya Mullachery And Rahul Ramachandran Engagement Malayalam : സിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത് സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ശ്രീവിദ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയാണ്. വിവാഹം നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കിടിലൻ ലൂക്കിലുള്ള താരത്തെ കാണാൻ അടിപൊളിയാണ്.
താരം വരനെ പരിചയപ്പെടുത്തി പങ്കുവെച്ച പോസ്റ്റ് വൈറൽ ആയിരുന്നു. ഏറെ ആവേശത്തോടെ എന്റെ നല്ല പാതിയെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം. എല്ലാ മെസ്സേജുകൾക്കും വളരെ നന്ദി. എല്ലാവരോടും സ്നേഹം മാത്രം. തന്റെ പ്രതിശുത വരനെ പരിചയപ്പെടുത്തി ശ്രീവിദ്യ ഇങ്ങനെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശ്രീവിദ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുലും മനോഹരമായ കുറിപ്പ് മുൻപ് പോസ്റ്റ് ചെയ്തിരുന്നു.

‘ഒടുവിൽ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം തുണയായി ഉണ്ടായിരുന്നതിന് നന്ദി. ആ ദിവസങ്ങളിൽ ഉണ്ടായ ഉയർച്ചകളും താഴ്ച്ചകളും തർക്കങ്ങളും അടിപിടിയുമെല്ലാം എന്റെ ഹൃദയത്തിൽ ഭദ്രമായിരിക്കും. പ്രിയ ശീവിദ്യ, ഒരുമിച്ചുള്ള ജീവിതത്തിനായി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്. നമ്മൾ ഇതുവരെ കണ്ട എല്ല സ്ഥലങ്ങളും ഇനി കാണാനുള്ള സ്ഥലങ്ങളും സാക്ഷിയാക്കി ഞാൻ പറയുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരുപാട് ഒരുപാട്…’
രാഹുൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇങ്ങനെ കുറിച്ചു.വരനെ പരിചയപ്പെടുത്തി തന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോയും ശ്രീവിദ്യ പങ്കുവെച്ചിരുന്നു. അതിൽ ഇരുവരും തങ്ങളുടെ ലൗ സ്റ്റോറി വളരെ രസകരമായി അവതരിപ്പിച്ചിത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ശ്രീവിദ്യയെ വായനോക്കിയതിനെ കുറിച്ചും ഫെയ്സ്ബുക്കിൽ ‘ഹായ്, ഹലോ’ എന്ന് മെസ്സേജ് അയച്ചതിനെ കുറിച്ചുമെല്ലാം വീഡിയോയിൽ രാഹുൽ തുറന്ന് പറഞ്ഞിരുന്നു.
Comments are closed.