ആദ്യം നില മോളോ പേളിയോ? ആരാധകന്റെ കുഴപ്പിക്കുന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ശ്രീനിയുടെ കിടിലൻ മറുപടി.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളിയും ശ്രീനിഷും. കത്തിരിപ്പുകൾക്കൊടുവിൽ മാർച്ച് 20 നാണു പേളിക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞു ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ സ്ഥിരമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന പേളിയും ശ്രീനിഷും കുഞ്ഞിന്റെ ജനനവീഡിയോയും അതുപോലെ തന്നെ മകളുടെ പേരിടൽ ചടങ്ങുകളുടെ വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളാണ് പേളിയും ശ്രീനിഷും.

ഇവരെ പോൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ കുഞ്ഞു താരം. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ശ്രീനിഷുമായുള്ള ആരാധകരുടെ സംവാദം ആണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് യാതൊരു സംശയവും കൂടാതെ ശ്രീനിഷ് ഉത്തരവും നൽകുന്നുണ്ട്. ഇഷ്ടപ്പെട്ട യൂട്യൂബർമാരുടെ പേരും പറയുന്നുണ്ട്. നില മോൾക്ക് പേര് ആരാണ് നൽകിയത് എന്ന ചോദ്യത്തിന് പേളി ആണ് എന്ന മറുപടിയാണ് ശ്രീനിഷ് നൽകുന്നത്.

പേളിയുമായുള്ള പഴയ ഒരു ഫോട്ടോയും താരം പങ്കുവെക്കുന്നുണ്ട്. ഏറ്റവും അവസാനമായിരുന്നു ശ്രീനിഷിനെ കുഴപ്പിക്കുന്ന ചോദ്യം ആരാധകർ ചോദിച്ചത്. എന്നാൽ ഒട്ടും സംശയവും ഇല്ലാതെ തന്നെ ഉത്തരം നൽകുവാൻ ശ്രീനിഷിനു കഴിഞ്ഞു. പേളിക്ക് ആണോ മകൾക്കാണോ ഫസ്റ്റ്‌ പ്രയോറിറ്റി നൽകുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. അത് തന്റെ ചുരുളമ്മക്ക് തന്നെ എന്ന് ഒട്ടും സംശയം ഇല്ലാതെ ശ്രീനിഷ് പറയുകയും ചെയ്യുന്നുണ്ട്. പേളിയെ ആണ് ശ്രീനിഷ് ചുരുളമ്മ എന്ന് പറയുന്നത്.

ബിഗ് ബോസ് സീസൺ 1 ലൂടെ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് പുറത്തെത്തിയശേഷം രണ്ടുപേരും വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയുമായിരുന്നു. 2018 ജനുവരിയിൽ ഇവർ തമ്മിലുള്ള വിവാഹ നിശ്ചയവും അതെ വര്ഷം തന്നെ മെയ് 5 നു ക്രിസ്ത്യൻ ആചാരപ്രകാരവും മേയ് 8 നു ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തുകയായിരുന്നു.

Comments are closed.