സൂപ്പർ ടേസ്റ്റിൽ കണവ / കൂന്തൽ തോരൻ ഊണ് കഴിക്കാൻ വേറെ എന്തു വേണം.!! Squid Stir Fry With Coconut

കണവ അല്ലെങ്കിൽ കൂന്തൽ കൊണ്ട് വളരെ രുചികരമായ ഒരു തോരൻ തയ്യാറാക്കാം, വളരെ ഹെൽത്തിയാണ് ഈ തോരൻ സാധാരണ കൂന്തൽ കൊണ്ട് കറി തയ്യാറാക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് ഒരു തോരൻ ഇത്രയും സ്വാദിൽ തയ്യാറാക്കുകയാണെങ്കിൽ ഊണ് കഴിക്കാൻ ഈയൊരു ഐറ്റം മാത്രം മതി.ഇത് തയ്യാറാക്കുന്നതിനായിട്ട് കൂന്തൽ

നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക, മുറിച്ച് മാറ്റി വച്ചതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും, ഇഞ്ചിയും, വെളുത്തുള്ളിയും, ചേർത്ത് നന്നായി വഴറ്റി എടുക്കാം.
അതിലേക്ക് ചെറിയ ഉള്ളി നീളത്തിൽ

അരിഞ്ഞതും കൂടി ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക, കഴിഞ്ഞാൽ അതിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇത്രയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇത്രയും യോജിപ്പിക്കാം ഗരം മസാലയുടെ ടേസ്റ്റ് ഇഷ്ടമുള്ളവർക്ക് ഒരു നുള്ള് ഗരം മസാല കൂടി അതിലേക്ക് വിതറി കൊടുക്കുക, അതിനുശേഷം ഇത് നന്നായി

മിക്സ് ചെയ്തു യോജിപ്പിച്ച് നാളികേരം, ജീരകം, പച്ചമുളകും, ഒന്ന് ചതച്ചെടുത്തതും കൂടി ചേർത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് തയ്യാറാക്കി വെച്ചിട്ടുള്ള കൂന്തൽ ചേർത്തുകൊടുത്ത ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക. വെള്ളം മുഴുവൻ വറ്റിയാൽ ഒരു തോരൻ രൂപത്തിലായി വരുമ്പോൾ ഉപയോഗിക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് കൂന്തൽ തോരൻ.തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. video credit:Sheeba’s Recipes

Comments are closed.