മുളപ്പിച്ച ചെറുപയർ ഇങ്ങനെ കഴിക്കൂ.. കൊളസ്‌ട്രോൾ കുറക്കാനും കുടവയർ ഒട്ടാനും ശരീരത്തിന് ഓജസ്സും ബലവും ലഭിക്കാൻ ഇത് മാത്രം മതി.!! Sprouted green gram Benefits

Sprouted green gram Benefits : പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കഴിക്കുന്ന ഭക്ഷണത്തിലെ മാറ്റങ്ങൾ കൊണ്ട് വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം,ബ്ലഡ് പ്രഷർ എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് തീർച്ചയായും കഴിച്ചു നോക്കാവുന്ന ഒന്നാണ് മുളപ്പിച്ച ചെറുപയർ. മുളപ്പിച്ച ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും

അത് കഴിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ചെറുപയർ നേരിട്ട് കഴിക്കുന്നതിനു പകരമായി അത് മുളപ്പിച്ച ശേഷം കഴിക്കുകയാണെങ്കിൽ ഫലം ഇരട്ടിയാണ്. ചെറുപയർ മുളപ്പിക്കാനായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിറ്റേദിവസം കുതിർത്തിയെടുത്ത ചെറുപയർ അടച്ച് വയ്ക്കുകയോ അതല്ലെങ്കിൽ ഒരു തുണിയിൽ കെട്ടി സൂക്ഷിക്കുകയോ ചെയ്താൽ അത് മുളച്ച് കിട്ടുന്നതാണ്.

ഇത്തരത്തിൽ മുളപ്പിച്ചെടുക്കുന്ന ചെറുപയർ നേരിട്ട് കഴിക്കുകയോ അതല്ലെങ്കിൽ വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്യാം. തോരൻ രൂപത്തിൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അല്പം ഉപ്പ് ചേർത്ത് ഒന്ന് വേവിച്ച ശേഷം തേങ്ങ കൂടി ചേർത്ത് കഴിക്കാവുന്നതാണ്. അതല്ലെങ്കിൽ ശർക്കര പൊടിച്ചിട്ട് മധുരമുള്ള രീതിയിലും മുളപ്പിച്ച ചെറുപയർ കഴിക്കാവുന്നതാണ്. പ്രഭാതഭക്ഷണത്തിൽ ചെറുപയർ ഈ ഒരു രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ നല്ലതാണ്.

ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാനും ചർമ്മ സൗന്ദര്യം നിലനിർത്താനും മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് കൊണ്ട് സാധിക്കും. ഉയർന്ന ബ്ലഡ് പ്രഷർ, ശരീര വേദന എന്നിവ ഉള്ളവർക്കും ഈയൊരു രീതിയിൽ ചെറുപയർ കഴിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഒരു ഒറ്റമൂലി എന്ന രീതിയിൽ മുളപ്പിച്ച ചെറുപയർ ഉപയോഗിക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Tips For Happy Life

Comments are closed.