Spider Web Cleaning Tricks : മാറാലയിൽ നിന്നും പൊടിയിൽ നിന്നും വീടിനെ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും ആഴ്ചയിൽ ഒരുതവണ മാറാലയും പൊടിയും തട്ടിക്കളഞ്ഞാലും അത് വീണ്ടും വന്നു കൊണ്ടേ ഇരിക്കും. അതിന് പരിഹാരമായി വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയ്തു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. വീട്ടിലെ ഫർണിച്ചറുകൾ, ജനാലകൾ, വാതിലുകൾ എന്നിവയെല്ലാം വൃത്തിയാക്കാനായി
അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു പാനിൽ വെള്ളം അടുപ്പത്ത് വച്ച് അതിലേക്ക് സാധാരണ ചായ തയ്യാറാക്കുന്ന അതേ രീതിയിൽ തേയിലയിട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് ഒരു അര നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കാവുന്നതാണ്. ഈയൊരു ലായനി ഉപയോഗിച്ചാണ് എല്ലാ ഭാഗങ്ങളും വൃത്തിയാക്കി എടുക്കുന്നത്. ആദ്യം ഇത്തരം ഭാഗങ്ങളിൽ മാറാല പിടിച്ചിട്ടുണ്ടെങ്കിൽ
അത് കളഞ്ഞതിനുശേഷമാണ് ഈയൊരു ലായനി അപ്ലൈ ചെയ്ത് കൊടുക്കേണ്ടത്. ഒരു തുണിയിൽ ചായയുടെ വെള്ളം മുക്കി ഉയരമുള്ള ഭാഗങ്ങളിലേക്ക് എല്ലാം അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. അതുപോലെ വാതിൽ, കസേര എന്നിവയിൽ എല്ലാം തുണി ഉപയോഗിച്ച് തുടച്ചു കൊടുത്താലും മതി. ഒരുതവണ ഇങ്ങനെ തുടയ്ക്കുമ്പോൾ തന്നെ സാധനങ്ങൾ എല്ലാം വെട്ടിത്തിളങ്ങുന്നത് കാണാവുന്നതാണ്. വാതിലിന്റെ സൈഡ് ഭാഗങ്ങളിൽ ഉണ്ടാകുന്ന പൊടിയെല്ലാം ഒരു ചെറിയ കോലിൽ തുണി ചുറ്റിവെച്ച് അതിൽ ഈ വെള്ളം മുക്കി തുടച്ചാൽ മതിയാകും.
വീടിന്റെ പുറം ഭാഗങ്ങളിലും മൂക്കിലും മൂലയിലും എല്ലാം അടിഞ്ഞു കിടക്കുന്ന മാറാല പൂർണ്ണമായും ഇല്ലാതാക്കാനും പല്ലി,പാറ്റ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും ആയി തയ്യാറാക്കാവുന്ന ഒരു ലായനിയാണ് അടുത്തത്. ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് അരനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ശേഷം അതിലേക്ക് മൂന്നോ നാലോ കർപ്പൂരം ഇട്ട് നല്ലതുപോലെ അലിയിപ്പിക്കുക. ഈ വെള്ളം തുണിയിൽ മുക്കി എല്ലാ ഭാഗത്തും തുടക്കുകയാണെങ്കിൽ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Spider Web Cleaning Tricks Video Credit : SN beauty vlogs
Spider Web Cleaning Tricks
- Tea and Lemon Water Cleaner:
Boil water to prepare strong tea (like brewing regular tea). Add freshly squeezed lemon juice from half a lemon into the warm tea water. This natural cleaner can be used to clean furniture, windows, doors, and other surfaces. If spider webs are present, remove them first with a broom or duster, then apply this liquid with a cloth to clean. Wiping with this solution makes surfaces sparkle and reduces dust buildup. - Cleaning Technique:
Dip a cloth in the tea-lemon water mixture and apply it on elevated surfaces like window sills, door frames, and furniture edges. This will also help remove the fine dust accumulated in corners. Use a small piece of cloth wrapped around a stick for hard-to-reach places. - Natural Spider Deterrent:
To get rid of spider webs outdoors and prevent spider presence, prepare a bucket of water and add lemon juice and a few camphor tablets. Stir well and use a cloth soaked in this water to clean exposed walls, corners, and areas prone to spider webs. The camphor smell helps keep pests away.
Additional Natural Tips:
- Use vinegar-water sprays on corners and windows to deter spiders.
- Peppermint oil or eucalyptus oil sprays are also great spider repellents.
- Regular dusting and decluttering eliminate potential spider hiding spots.
- Burning neem leaves or placing camphor in corners can reduce insect pests including spiders.
Using these natural methods not only cleans spider webs effectively but also provides a chemical-free way to maintain a fresh, pest-free home.