Special tea recipe malayalam.!!!ഇതാണ് മക്കളെ ചായ, ലോകപ്രശസ്ത ചായ നല്ല പതഞ്ഞു പൊങ്ങിയ ചായ എന്താണ് എന്ന് മനസ്സിലായോ?? ഇതെങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലായോ..ചായ ഇല്ലാതെ ഒരു ദിവസം കടന്നു പോകില്ല അപ്പോൾ അതൊരു ഗംഭീര ചായ ആയാലോ. മനസും ശരീരവും ഒരുപോലെ ഫ്രഷ് ആകും ഈ ചായ.
ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, അതിനായി ആദ്യം ഒരു പാത്രം വച്ചു ചൂടാകുമ്പോൾ അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിച്ച് നന്നായി പതഞ്ഞു പൊങ്ങി വരണം. ആ പത കുറച്ചു കൂടാൻ ആയി നന്നായി അടിച്ചു എടുക്കുക. അതിൽ നിന്നും പത മാത്രം ആയി ഒരു ഗ്ലാസ്സിലേക്ക് മാറ്റുക.

മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ചായപ്പൊടിയും, പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിച്ച് നന്നായി അരിച്ചു എടുക്കുക. അത് പതഞ്ഞ പാൽ പതയിലേക്കു പതിയെ ഒഴിച്ച് കൊടുക്കുക. മുകളിലായി നിറയെ പത നിറച്ചു കൊടുക്കുക.
വളരെ ഭംഗിയുള്ള, രുചികരമായ ചായ ആണ് ഇത്. ഇത് തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits :She book
Comments are closed.