ഉള്ളി കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ.!! എത്ര തിന്നാലും കൊതി തീരൂല മക്കളെ; ഇത് വേറെ ലെവൽ.!! Special tasty Ulli Chammanthi Recipe

Special tasty Ulli Chammanthi Recipe : എല്ലാദിവസവും ചോറിനോടൊപ്പം ഒരേ രുചിയിലുള്ള കറികൾ മാത്രം കഴിച്ച് മടുത്തവരായിരിക്കും നമ്മുടെ മിക്ക ആളുകളും. എന്നാൽ കറി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതേ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉള്ളി ഉപയോഗപ്പെടുത്തുമ്പോൾ

ആദ്യം തന്നെ നന്നായി കഴുകി തൊലിയെല്ലാം കളഞ്ഞ് മാറ്റിവയ്ക്കണം. ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ ഒരു പിടി അളവിൽ പുളി,ഉലുവ,ഉപ്പ്, കടുക്, എണ്ണ, കറിവേപ്പില, 10 മുതൽ 15 എണ്ണം വെളുത്തുള്ളി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം അരിഞ്ഞെടുത്ത സവാളയും കുറച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റുക. അതിലേക്ക് പുളി കൂടി ചേർത്ത്

കുക്കർ അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയം കൊണ്ട് ഒരു പാൻ എടുത്ത് അതിൽ കടുകും ഉലുവയും ഇട്ട് ചൂടാക്കി മാറ്റിവയ്ക്കുക. അത് മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. ശേഷം നേരത്തെ തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടിലേക്ക് വെളുത്തുള്ളി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിൽ കടുകും, ഉണക്കമുളകും, കറിവേപ്പിലയും

ഇട്ട് നല്ലതുപോലെ ചൂടാക്കിയ ശേഷം തയ്യാറാക്കി വെച്ച കൂട്ട് ചേർത്ത് കൊടുക്കുക. ഇത് നന്നായി കുറുകി വരുമ്പോൾ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ചൂടാറിയശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും ഈയൊരു വിഭവം കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ചോറിനോടൊപ്പമെല്ലാം വിളമ്പാവുന്ന ഒരു വിഭവമാണ് ഇത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu, Special Variety Ulli Chammanthi Recipe

Comments are closed.