സൽകാരങ്ങളിലെ പ്രധാന വിഭവം.!! പഴവും മുട്ടയും ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്യൂ; കണ്ണൂർ സ്പെഷ്യൽ വിഭവം കായി അട.!! Special Snack perfect unnakkaya recipe

Special Snack perfect unnakkaya recipe : പലഹാരങ്ങൾക്കും വിഭവങ്ങൾക്കും പേര് കേട്ട നാടാണ് നമ്മുടെ കണ്ണൂർ. സൽക്കാരപ്രിയരും ഭക്ഷണപ്രിയരുമായ കണ്ണൂരുകാരുടെ വിഭവങ്ങൾ പേരെടുത്തതും രുചികരവുമാണ്. കണ്ണൂരുകാർക്ക് സൽക്കാരങ്ങളിൽ ഒഴിച്ച്‌ കൂടാനാവാത്ത ഒരു പുതിയ തരം റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. രുചികരമായ കണ്ണൂർ സ്പെഷ്യൽ കായിഅട ഉണ്ടാക്കാം.

Ingredients:

  • നേന്ത്രപ്പഴം – 1 1/2 കിലോ
  • വെള്ളം
  • ഉപ്പ്
  • മുട്ട – 7
  • ഏലക്കാപൊടി – 3/4 ടീസ്പൂൺ
  • പഞ്ചസാര – 6 ടേബിൾ സ്പൂൺ
  • നെയ്യ് – 2 ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ

ആദ്യമായി ഒന്നര കിലോ അധികം പഴുക്കാത്ത നേന്ത്രപ്പഴമെടുത്ത് മുറിച്ച്‌ ഒരു പത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അരമണിക്കൂറോളം വേവിച്ചെടുക്കാം. പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കിയെടുക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഏഴ് മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുത്ത് മുക്കാൽ ടീസ്പൂൺ ഏലക്കാപൊടിയും ആറ് ടേബിൾ സ്പൂണോളം പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം. ശേഷം ഫില്ലിംഗ് തയ്യാറാക്കുന്നതിനായി ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം. ശേഷം ഒരു പതിനഞ്ചോളം അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് നല്ല ബ്രൗൺ

കളറാവുന്ന വിധം വറുത്തെടുത്ത് കോരി മാറ്റാം. അടുത്തതായി അടിച്ച് വച്ച മുട്ട ഈ പാത്രത്തിലേക്ക് ചേർത്ത് കൈവിടാതെ ഇളക്കി മീഡിയം മുതൽ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാം. ഇതിലേക്ക് നേരത്തെ വറുത്ത് വച്ച അണ്ടിപ്പരിപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. വേവിക്കാൻ വച്ച പഴം എടുത്ത് തൊലി കളഞ്ഞ് ഒരു പാത്രത്തിലേക്കിട്ട് ഒട്ടും കട്ടയില്ലാതെ നന്നായി ഉടച്ചെടുക്കാം. ശേഷം ഒരു വാഴയില എടുത്ത് അൽപ്പം എണ്ണ തടവിക്കൊടുത്ത് അൽപ്പം കയ്യിലും തടവി ഉടച്ചെടുത്ത കായയിൽ നിന്നും കുറച്ചെടുത്ത് ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കാം. ഈ ഉരുള വാഴയിലയിൽ വച്ച് പരത്തിയെടുത്ത് തയ്യാറാക്കി വച്ച മുട്ടയുടെ പണ്ടം ഇതിലേക്ക് ചേർത്ത് കൊടുക്കാം. രുചികരമായ കായി അട നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : safeera’s kitchen, Special Snack perfect unnakkaya recipe

Read Also : വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഇല അട.!! ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് ഇലയട.!!

അവിലും മുട്ടയും ഉണ്ടോ? ചായ തിളക്കുന്ന നേരം കൊണ്ട് കടി റെഡി; ചൂട് ചായക്കൊപ്പം ഇത് പൊളിയാ.!!

Comments are closed.