ചൂട് ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു കിടിലൻ ചായക്കടി; ഇതിൻ്റെ രുചി ഒരു രക്ഷയുമില്ല.!! Special Snack Aloo Mysore Bonda Recipe

Special Snack Aloo Mysore Bonda Recipe : നമ്മുടെ വീട്ടിൽ സാധാരണ ഉണ്ടാകാറുള്ള വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് വളരെ രുചിയോടെ തയ്യാറാക്കിയെടുക്കാവുന്ന ഒരു നാലുമണി പലഹാരം പരിചയപ്പെടാം. ഇതിന്റെ കൂടെ കഴിക്കാൻ തേങ്ങയൊന്നും തന്നെ ചേർക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി കൂടെയുണ്ട്. നല്ല പഞ്ഞിപോലെയിരിക്കുന്ന ഈയൊരു പലഹാരവും അതുപോലെ നല്ല ടേസ്റ്റിയായ ഈയൊരു ചമ്മന്തിയും തയ്യാറാക്കാം.

  • Ingredients:
  • പച്ചമുളക് – 3 + 3
  • ഇഞ്ചി – ഒരു ചെറിയ കഷണം
  • ഉരുളൻകിഴങ്ങ് – 1
  • തൈര് – 1/2 കപ്പ്
  • ബേക്കിംഗ് സോഡ – 1/8 ടീസ്പൂൺ
  • മൈദ – 3/4 കപ്പ്
  • അരിപ്പൊടി – 1/4 കപ്പ്
  • പെരുംജീരകം – 1/4 ടീസ്പൂൺ
  • ചുവന്നമുളക് ചതച്ചത് – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ ഓയിൽ – 1 ടീസ്പൂൺ
  • വെള്ളം – 2 ടേബിൾ സ്പൂൺ
  • ഉപ്പ്
  • മല്ലിയില
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 3/4 ടീസ്പൂൺ
  • നാരങ്ങ നീര്

ആദ്യമായി നമ്മൾ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മൂന്ന് പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു മീഡിയം വലുപ്പത്തിലുള്ള പച്ചയായ ഉരുളക്കിഴങ്ങ് അരിഞ്ഞതും കൂടെ ഒട്ടും വെള്ളം ചേർക്കാതെ നന്നായൊന്ന് അടിച്ചെടുക്കാം. അടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് അരക്കപ്പ് ഫ്രഷ് ആയ തൈരും കാൽ ടീസ്പൂണിന്റെ പകുതി അളവിൽ ബേക്കിംഗ് സോഡയും കാൽടീസ്പൂൺ സാധാരണ ജീരകവും കൂടെ ചേർത്ത് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കാം.

ഇത് ബേക്കിംഗ് സോഡ തൈരുമായി നന്നായി റിയാക്റ്റ് ചെയ്ത് വരാൻ സഹായിക്കും. അടുത്തതായി ഇതിലേക്ക് കാൽകപ്പ് അളവിൽ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കാം. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് മുക്കാൽകപ്പ് അളവിൽ മൈദയും അര ടീസ്പൂൺ ചുവന്നമുളക് ചതച്ചതും കാൽടീസ്പൂൺ കുരുമുളക്പൊടിയും അരടീസ്പൂൺ ഉപ്പും കുറച്ച് മല്ലിയിലയും കൂടെ ചേർത്ത് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. രുചികരമായ ഈ സ്‌നാക്‌സ് നിങ്ങളും പരീക്ഷിക്കൂ… Video Credit : Recipes By Revathi, Special Snack Aloo Mysore Bonda Recipe

Read Also : ഇനി മീൻ വറുത്തത് വേണ്ട കൊതിയൂറും രുചിയിൽ വെണ്ടക്ക ഫ്രൈ; ആരും ഒന്നെടുത്തു കഴിച്ചുപോകും, വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കൂ.!!

ഇത്ര രുചിയിലൊരു വിഭവം നിങ്ങൾ കഴിച്ചിട്ടേയുണ്ടാവില്ല; ഒരു തുള്ളി എണ്ണയോ നെയ്യോ വേണ്ട; അവൽ കൊണ്ട് കൊതിയൂറും പലഹാരം.!!

Comments are closed.