നേന്ത്രപ്പഴത്തിലേക്ക് മുളക്പൊടി ഇട്ട് മിക്സ് ചെയ്ത് നോക്കൂ; എന്റമ്മോ ഇതറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! | Special Pazham Pulisseri Recipe

Special Pazham Pulisseri Recipe : നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മൾ ധാരാളം വ്യത്യസ്ഥമായ പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കാറുണ്ട്. എന്നാൽ നേന്ത്രപ്പഴവും മുളക്പൊടിയും മിക്സ് ചെയ്തൊരു വിഭവം നിങ്ങളിൽ ചിലർക്ക് പരിചയമുള്ളതും മറ്റു ചിലർക്ക് പുതുമയുമുള്ള ഒന്നായിരിക്കും. നല്ല നേന്ത്രപ്പഴം കിട്ടുന്ന സമയത്ത് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ റെസിപ്പി എന്താണെന്ന് നോക്കാം.

  • Ingredients:
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • ചെറിയ ജീരകം – 1/2 ടീസ്പൂൺ
  • പച്ചമുളക് – 1 എണ്ണം
  • നേന്ത്രപ്പഴം – 1
  • ഉപ്പ്
  • വെള്ളം – 1/2 കപ്പ്
  • കാശ്മീരി മുളക്പൊടി – 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 1/4 ടീസ്പൂൺ
  • കറിവേപ്പില
  • തൈര് – 1 കപ്പ്
  • വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • കടുക് – 1/4 – 1/2 ടീസ്പൂൺ
  • ഉലുവ – 2 നുള്ള്
  • വറ്റൽമുളക് – 2

ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അരടീസ്പൂൺ ചെറിയ ജീരകവും എരുവിന് ആവശ്യമായ ഒരു പച്ചമുളകും ചേർത്ത് കൊടുക്കുക. ഇതിലേക്ക് വളരെ കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. അടുത്തതായി മീഡിയം പഴുപ്പുള്ള ഒരു നേന്ത്രപ്പഴമെടുത്ത് കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കാം. അമിതമായി പഴുത്തതോ ഒട്ടും പഴുക്കാത്തതോ ആയ പഴം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരടീസ്പൂൺ കാശ്മീരി മുളക്പൊടിയും കുറച്ച് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് കൊടുക്കുക.

ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് അടച്ചു വച്ച് നാലോ അഞ്ചോ മിനിറ്റ്‌ വേവിച്ചെടുക്കാം. നന്നായി വെള്ളമൊക്കെ വറ്റി പഴം വെന്ത് വന്ന ശേഷം അരച്ച് വച്ച അരപ്പ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് കുറഞ്ഞ തീയിൽ വച്ച് അരപ്പ് നല്ലപോലെ വേവിച്ചെടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാരയും കറിവേപ്പിലയും ആവശ്യാനുസരണം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഈ അരപ്പ് പച്ച മണം മാറുന്നത് വരെ രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വച്ച് വേവിച്ചെടുക്കാം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യറാക്കിയെടുക്കുന്ന രുചികരമായ പുളിശ്ശേരി നിങ്ങളും തയ്യാറാക്കി നോക്കൂ. Video Credit : Dians kannur kitchen, Special Pazham Pulisseri Recipe

Read Also : ഇങ്ങനെ ചെയ്‌താൽ ഞെട്ടും.!! കുക്കറിൽ ഇഡലിമാവ് ഒഴിച്ച് നോക്കൂ; പൂ പോലുള്ള ഇഡ്ഡലിക്കായി മാവരയ്ക്കുമ്പോൾ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!!

പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാരം; പലരും മറന്നു പോയ ഒരു പഴയകാല പലഹാരം

Comments are closed.