ഒരിക്കൽ എങ്കിലും കഴിച്ചുനോക്കണം.!! അരിപ്പൊടി ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി വെക്കൂ… ഒരു മാസത്തേക്ക് ഇത് മാത്രം മതി.! Special pappadavada recipe

Special pappadavada recipe : കേരളത്തിലെ പ്രശസ്തമായ ചായക്കടിയാണ് പപ്പടവട. വളരെ ക്രിസ്പിയും സൂപ്പർ ടേസ്റ്റിയുമായ ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറച്ച് ദിവസങ്ങൾ കേട് കൂടാതെ ഇരിക്കുന്നതുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പപ്പടവട. വൈകുന്നേരങ്ങളിൽ കൊറിക്കാൻ നല്ല മൊരിഞ്ഞ ഉഗ്രൻ പപ്പടവട തയ്യാറാക്കാം. കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നൽകേണ്ടതായി വരാറുണ്ട്. അതിനായി സ്ഥിരമായി കടകളിൽ നിന്നും സ്നാക്കുകൾ വാങ്ങി കൊടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു പപ്പടവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

  • Ingredients :
  • അരിപൊടി – 1/2 കപ്പ്‌
  • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
  • നല്ല ജീരകം – 1/2 ടീസ്പൂൺ
  • എള്ള് – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

ഈയൊരു രീതിയിൽ പപ്പടവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ഒന്ന് ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉപ്പ്, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കറുത്ത എള്ള് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. മാവിന്റെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. ശേഷം അതിനെ നീളത്തിൽ ഒന്നുകൂടി സെറ്റ് ചെയ്ത് ചെറിയ

പപ്പടങ്ങളുടെ രൂപത്തിൽ പരത്തി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പരത്തിവെച്ച മാവുകൾ ഓരോന്നായി ഇട്ട് എളുപ്പത്തിൽ വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പപ്പടവട റെഡിയായി കഴിഞ്ഞു. വളരെ രുചികരമായി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് പപ്പടവട. എന്നാൽ മാവിന്റെ കൺസിസ്റ്റൻസി, ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയുടെ കൂട്ടിൽ എല്ലാം കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ലെങ്കിൽ പപ്പടവട ഉണ്ടാക്കുമ്പോൾ അത് ക്രിസ്പായി കിട്ടണമെന്നില്ല. എരുവിന്റെ ആവശ്യാനുസരണം മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special pappadavada recipe Video Credit :Ladies planet By Ramshi

Comments are closed.