പച്ചക്കായ വീട്ടിലുണ്ടോ.!! എങ്കിൽ ഇങ്ങനെ ചെയ്യൂ; പച്ചക്കായ വച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു ഹൽവ.! Special Pachakaya Halwa Recipe

Special Pachakaya Halwa Recipe : പല നിറത്തിലും രുചിയിലും ഉള്ള ഹൽവകൾ ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. ഇത്തരത്തിൽ വാങ്ങുന്ന ഹൽവകളിൽ എണ്ണയുടെ അളവും, നിറത്തിന്റെ അളവുമെല്ലാം വളരെ കൂടുതലായിരിക്കും. അതേസമയം വീട്ടിലുള്ള പച്ചക്കായ ഉപയോഗിച്ച് തന്നെ രുചികരമായ രീതിയിൽ ഹൽവ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. പച്ചക്കായ ഉപയോഗിച്ച് ഹൽവ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് മീഡിയം വലിപ്പത്തിലുള്ള പച്ചക്കായ മൂന്നായി മുറിച്ചെടുത്തത്, മധുരത്തിന് ആവശ്യമായ ശർക്കര, പാൽ, ഏലക്ക പൊടി ഒരു പിഞ്ച്, നട്സ്, ഒരു പിഞ്ച് ഉപ്പ്, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മുറിച്ചുവെച്ച പച്ചക്കായയുടെ കഷണങ്ങൾ ഇഡലി പാത്രത്തിൽ വച്ച് നന്നായി ആവി കയറ്റി എടുക്കുക.

ചൂട് പോയതിനുശേഷം കായയുടെ തോലെല്ലാം കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം തന്നെ പാൽ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. തയ്യാറാക്കിവെച്ച പച്ചക്കായയുടെ പേസ്റ്റ് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കണം. കായയുടെ മണമെല്ലാം പോയി സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കര ചേർത്തു കൊടുക്കാവുന്നതാണ്.

ശർക്കരയിൽ കിടന്ന് കായയുടെ പേസ്റ്റ് നല്ലതുപോലെ സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഏലക്ക പൊടിച്ചതും നട്ട്സും, ഉപ്പും, ആവശ്യത്തിന് നെയ്യും ചേർത്ത് കുറച്ചുനേരം കൂടി ചൂടാക്കാം. തയ്യാറാക്കിവെച്ച കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം സെറ്റ് ആക്കാനായി വയ്ക്കാം. ചൂടാറിയ ശേഷം രുചിയോട് കൂടിയ ഹൽവ സെർവ് ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ ഈ ഒരു ഹൽവ തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Pachila Hacks, Special Pachakaya Halwa Recipe

Read Also : മീൻ വറുക്കുമ്പോൾ ഈ സാധനം ചേർത്താൽ ടേസ്റ്റ് മാറിമറിയും; നിങ്ങൾക്കാർക്കും അറിയാത്ത ഒരു അടിപൊളി സൂത്രം.!!

നല്ല പഞ്ഞി പോലുള്ള നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം; ഒരു ഒന്നൊന്നര രുചിയാട്ടോ; എത്ര വേണേലും കഴിച്ചുപോകും കിടിലൻ വട്ടയപ്പം.!!

Comments are closed.