
അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതി ഇതാ ഒരു കിടിലൻ ഫ്രൂട്ട് സലാഡ്.. നുറുക്ക് ഗോതമ്പ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.!! Special Nurukku Gothamp Fruit salad Recipe Malayalam
Special Nurukku Gothamp Fruit salad Recipe Malayalam : കസ്റ്റർഡ് പൗഡറൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നുറുക്ക് ഗോതമ്പ് വെച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി ഫ്രുട്സ് സലാഡ് റെസിപ്പി പരിചയപ്പെടാം..!! അതിനായി അരക്കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ഇത് നന്നായി കഴുകി ചൂടുവെള്ളത്തിൽ കുതിർത്തിടുക. അരമണിക്കൂറിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക.
ഇത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് അരിച്ചെടുക്കുക. ഇനി ഇതിലേക്കുള്ള ഫ്രൂട്സ് റെഡിയാക്കാം.1 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത്,അരക്കപ്പ് മാങ്ങ അരിഞ്ഞത്, അരക്കപ്പ് ആപ്പിൾ അരിഞ്ഞത്,അരക്കപ്പ് മാതളനാരങ്ങ, കാൽ കപ്പ് കിവി,കുറച്ച് മുന്തിരി എന്നിവ ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇതിലേക്ക് 4ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഗോതമ്പ് നുറുക്ക് അരച്ചത് ഒഴിക്കുക, കൂടെത്തന്നെ 3 കപ്പ് അളവിൽ പാൽ ചേർക്കുക.. ഇനി തീ ഓൺ ചെയ്ത് നല്ല പോലെ ഇളക്കിക്കൊടുക്കുക. ഇനി ഇതിലേക്ക് കുറച്ച് കണ്ടൻസ്ഡ് മിൽക്ക്,അരക്കപ്പ് പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക.ഇതൊന്ന് കുറുകി വരുമ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടിയോ യെല്ലോ ഫുഡ് കളറോ ചേർത്ത്
നന്നായി മിക്സ് ചെയ്യുക. ഇനി തീ ഓഫ് ചെയ്യാം. ഇത് ഇനി നന്നായി തണുപ്പിക്കണം. ശേഷം 1 ടീസ്പൂൺ വാനില എസ്സെൻസ് ചേർക്കുക.ഇതിനി അരിഞ്ഞ് വെച്ച ഫ്രൂട്സിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക.ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് കഴിക്കാം.. സൂപ്പർ ടേസ്റ്റി നുറുക്ക് ഗോതമ്പ് ഫ്രൂട്സ് സലാഡ് റെഡി…!!! ഈ റെസിപ്പീ തയ്യാറാക്കുന്നവിധം കൂടുതൽ അറിയാനായി വീഡിയോ കാണൂ..!! Video Credit :Fathimas Curry World
Comments are closed.