പൊട്ടിച്ചൊഴിച്ച ഈസി മുട്ട കറി , പൊളി ഐറ്റം; മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? ഒരു ഇടിവെട്ട് കറി.!! Special Mutta Thilappichathu Recipe

Special Mutta Thilappichathu Recipe : പ്രഭാത ഭക്ഷണങ്ങളിലെ ഒരു പ്രധാന വിഭവം തന്നെയാണ് മുട്ടക്കറി. വ്യത്യസ്ഥമായ രീതിയിൽ നമ്മൾ മുട്ടക്കറി തയ്യാറാക്കാറുണ്ട്. തേങ്ങാ അരച്ചും അരക്കാതെയും ഇത് വ്യത്യസ്ഥമായ പ്രാതൽ വിഭവങ്ങളുടെ കൂടെ നല്ലൊരു കോമ്പിനേഷനാണ്. എന്നാൽ നിങ്ങൾ മുട്ട തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ കറി ചപ്പാത്തിയുടെയും അപ്പത്തിന്റെയും ചോറിന്റെയും കൂടെ നല്ലൊരു കോമ്പിനേഷനാണ്. കിടിലൻ രുചിയിൽ മുട്ട തിളപ്പിച്ചത് തയ്യാറാക്കാം.

Ingredients:

 • സവാള – 3
 • ഓയിൽ – ആവശ്യത്തിന്
 • വെളുത്തുള്ളി – 3-4 അല്ലി
 • ഇഞ്ചി – ചെറിയ കഷണം
 • കറിവേപ്പില – ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
 • കാശ്മീരി മുളക്പൊടി – 1 1/2 ടീസ്പൂൺ
 • തക്കാളി – 1
 • വെള്ളം – 3/4 കപ്പ്
 • ഉപ്പ് – ആവശ്യത്തിന്
 • മുട്ട – 4

ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് ചെറിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം സവാള പെട്ടെന്ന് വഴന്ന് കിട്ടുന്നതിനായി അര സ്പൂൺ ഉപ്പ് കൂടെ ചേർത്ത് സവാള ചെറുതായൊന്ന് നിറം മാറുന്നത് വരെ വഴറ്റിയെടുക്കാം. അടുത്തതായി ഇതിലേക്ക് മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചതും നാല് പച്ചമുളക് നെടുകെ കീറിയതും ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചതും ചേർത്ത് കൊടുക്കാം.

ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. എരുവ് കൂടുതൽ ആവശ്യമുള്ളവർക്ക് പച്ചമുളകിന്റെ എണ്ണം കൂട്ടി കൊടുക്കാം. അടുത്തതായി ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് കുറഞ്ഞ തീയിൽ ഇളക്കി മൂപ്പിച്ചെടുക്കാം. പൊടികളെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കാം. കിടിലൻ രുചിയുള്ള മുട്ട തിളപ്പിച്ചത് ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Video Credit : Home tips & Cooking by Neji

Comments are closed.