സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം.. ഓണത്തിന് കിടിലൻ രുചിയിൽ കടല പരിപ്പ് പ്രഥമൻ.!! Kerala Parippu Payasam Malayalam

ഈ ഓണത്തിന് നാവിൽ രുചിയൂറും പായസം വേണ്ടേ. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.. കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കി വറ്റിച്ച് 30 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഒരു കുക്കറിൽ നെയ്യ് ചൂടാക്കി കടലപരിപ്പ് ഇട്ട് മീഡിയം ഫ്ലെമിൽ 5-10 മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. ഇനി 3 കപ്പ് വെള്ളം ചേർത്ത് വേവിക്കുക. 5-6 വിസ്സിൽ ആവുന്നത് വരെ വേവിക്കണം. ഇത് ഇനി മാറ്റി വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു കടായി അടുപ്പത്തു വെക്കുക.

ശേഷം അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും തേങ്ങയും വെവ്വേറെ നെയ്യിൽ വറുത്തു കോരുക.. അതേ നെയ്യിൽ കുറച്ചുകൂടി നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടല പരിപ്പ് ചേർത്ത് 10 മിനിറ്റ് ഇളക്കുക. ഇനി 5 കപ്പ് തേങ്ങാ പാൽ ചേർത്ത് നന്നായി ഇളക്കുക. പാൽ കട്ടിയാകുന്നതു വരെ നന്നായി ഇളക്കി വേവിക്കുക. അടിയിൽ പിടിക്കാതെ ശ്രദ്ദിക്കണം. ഇപ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചവ്വരിയും

Kerala Parippu Payasam Recipe (2)

പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പായസം ആവശ്യത്തിന് കട്ടിയാകുമ്പോൾ കട്ടിത്തേങ്ങാപ്പാലും പാലും ചേർക്കുക. അവസാനം പാലും ചേർത്ത് തിളപ്പിക്കരുത്. എന്നിട്ട് ആവശ്യമെങ്കിൽ ശർക്കര പാനി കുറച്ചു കൂടി ചേർക്കാം. ഇപ്പോൾ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ എന്നിവ ചേർത്ത് നന്നായി ഇളക്കി അതോടൊപ്പം തന്നെ ഉണങ്ങിയ ഇഞ്ചിപ്പൊടിയും ഏലക്കപൊടിയും

ചേർക്കുക. ചൂടോടെ കടല പരിപ്പ് പ്രഥമൻ റെഡി. കൂടുതലറിയാൻ വീഡിയോ കാണാം.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Veena’s Curryworld എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.