രുചി അത്ഭുതപെടുത്തും.!! വർഷങ്ങളോളം കേടാകാതെ ഇരിക്കാൻ കടുമാങ്ങ ഇങ്ങനെ തയ്യാറാക്കൂ; ഇതിൽ കുറച്ചു വ്യത്യസ്തത ഉണ്ട്ട്ടോ.!! Special Kadumanga Pickle recipe

Special Kadumanga Pickle recipe : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് കടുമാങ്ങ, ഉപ്പിലിട്ട മാങ്ങ, വെട്ടുമാങ്ങ എന്നിങ്ങനെ പലരീതിയിലും അച്ചാറുകൾ ഉണ്ടാക്കി സൂക്ഷിക്കുന്ന പതിവ് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ നിലനിന്നിരുന്നു. ഇപ്പോഴും ഇത്തരം രീതികളിലൂടെ തന്നെയായിരിക്കും പല വീടുകളിലും കണ്ണിമാങ്ങ അച്ചാർ ഇടുന്നത്. എന്നാലും വളരെ കുറച്ചുപേർക്കെങ്കിലും

കണ്ണി മാങ്ങ അച്ചാറിടേണ്ടത് എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കണ്ണിമാങ്ങ അച്ചാർ ഇടാനായി തിരഞ്ഞെടുക്കുമ്പോൾ അധികം മൂക്കാത്ത ഞെട്ടോട് കൂടിയ മാങ്ങ നോക്കി വേണം തിരഞ്ഞെടുക്കാൻ. മാങ്ങ ഉപ്പിലിടുന്നതിന് തൊട്ടു മുൻപായി ഞെട്ടിന്റെ മുകൾഭാഗം കുറച്ച് നിർത്തിയ ശേഷം ചുണയോട് കൂടി വേണം പൊട്ടിച്ചെടുക്കാൻ. ശേഷം അത് നല്ലതുപോലെ തുടച്ച് വൃത്തിയാക്കി എടുക്കുക.

ആദ്യം മാങ്ങ ഉപ്പിലിട്ട് അഞ്ച് ദിവസം വെച്ച ശേഷം മാത്രമേ കടുമാങ്ങ തയ്യാറാക്കാനുള്ള കാര്യങ്ങൾ ചെയ്യാനായി സാധിക്കുകയുള്ളൂ. മാങ്ങ ഉപ്പിലിടാനായി ഒരു ഭരണിയോ, ചില്ലു പാത്രമോ എടുത്ത് അതിൽ ഒരു ലയർ മാങ്ങ കല്ലുപ്പ് എന്ന രീതിയിൽ നിറച്ചു കൊടുക്കുക. ഏകദേശം ഒരാഴ്ച സമയം കൊണ്ട് തന്നെ മാങ്ങ നല്ലതുപോലെ ചുങ്ങി വന്നിട്ടുണ്ടാകും. കടുമാങ്ങ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ പൊടിച്ച കടുക്, കായം കാച്ചിയെടുത്തത്, എരിവുള്ള മുളകുപൊടി, എണ്ണ, ഉപ്പിലിട്ട മാങ്ങയുടെ വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഉപ്പുമാങ്ങയിൽ നിന്നും വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.

അതിൽനിന്നും പകുതിയെടുത്ത് എല്ലാ പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കായം കാച്ചിയതും ആവശ്യാനുസരണം അച്ചാറിന്റെ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കണം. എല്ലാ ചേരുവകളും നല്ലതുപോലെ മിക്സായി തുടങ്ങുമ്പോൾ മാങ്ങ അതിലേക്ക് ഇട്ട് ഇളക്കി കൊടുക്കാവുന്നതാണ്. നേരത്തെ മാറ്റിവെച്ച പൊടികളിൽ നിന്നും ബാക്കി കൂടി മാങ്ങയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു ഭരണി എടുത്ത് അതിലേക്ക് തയ്യാറാക്കിവെച്ച കണ്ണിമാങ്ങ നിറച്ച് മുകളിൽ എണ്ണ തൂവി കൊടുക്കുക. ശേഷം നല്ലതുപോലെ തുണി ഉപയോഗിച്ച് കെട്ടി ഭരണി അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്. കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുന്ന രീതി കൂടുതൽ വിശദമായി മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Special Kadumanga Pickle recipe Video Credit : മഠത്തിലെ രുചി Madath

Comments are closed.