ആരോഗ്യത്തിനും സൗന്ദര്യത്തിനും റാഗി ഇങ്ങനെ കഴിക്കൂ.!! ഒരു സ്പൂൺ റാഗി ദിവസവും; മുടി കൊഴിച്ചിൽ, രക്തക്കുറവ് തുടങ്ങിയവയ്ക്ക് പരിഹാരം.!! Special Healthy Ragi drink recipe

Special Healthy Ragi drink recipe : നിരവധി ഔഷധഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. അതുകൊണ്ടു തന്നെ നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാൻ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. എന്നാൽ പലർക്കും റാഗിയുടെ ടേസ്റ്റ് അത്ര ഇഷ്ടം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു കിടിലൻ റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി

വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് ടീസ്പൂൺ അളവിൽ റാഗിപ്പൊടി, ഒരു ക്യാരറ്റ് നന്നായി തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടുത്തത്, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം, പാൽ ഇത്രയുമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി മുറിച്ച് വെച്ച ക്യാരറ്റ് കുക്കറിലിട്ട് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം വിസിൽ അടിപ്പിച്ച് എടുക്കുക.

ഈയൊരു സമയം കൊണ്ട് ഒരു പാത്രത്തിലേക്ക് റാഗി പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കിയെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് നന്നായി തിളച്ചു വരുമ്പോൾ തയ്യാറാക്കിവെച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. വെള്ളത്തിലേക്ക് റാഗി ചേർത്ത് കഴിഞ്ഞാൽ കൈവിടാതെ നല്ലതുപോലെ ഇളക്കി കുറുക്കി എടുക്കണം. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം.

ശേഷം മിക്സിയുടെ ജാറിലേക്ക് വേവിച്ചുവെച്ച ക്യാരറ്റും ഈന്തപ്പഴവും റാഗിയുടെ കൂട്ടും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഈയൊരു സമയത്ത് ആവശ്യത്തിന് പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഷുഗർ, കൊളസ്ട്രോൾ പോലുള്ള പ്രശ്നമുള്ളവർക്ക് പാൽ ഒഴിവാക്കാവുന്നതാണ്. അതുപോലെ മധുരത്തിന് പകരമായി ഉപ്പ് ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം. ഈയൊരു ഹെൽത്ത് ഡ്രിങ്ക് ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Dhansa’s World, Special Healthy Ragi drink recipe

Read Also : രുചി ഇരട്ടിയാകും.!! കുഴലപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു സീക്രട്ട് പരീക്ഷിക്കൂ; കറുമുറെ കൊറിക്കാൻ ക്രിസ്പി കുഴലപ്പം.!!

എല്ലാം കൂടി കുക്കറിൽ ഒരൊറ്റ വിസിൽ.!! അരി കുക്കറിൽ ഇതുപോലെ ഇടൂ; എത്ര തിന്നാലും കൊതി തീരൂല മക്കളെ.!

Comments are closed.