വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റെസിപ്പി.!! അരിയും മുട്ടയും കുക്കറിൽ ഇതുപോലെ ഇടൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! Special egg rice recipe

Special egg rice recipe : എല്ലാ ദിവസവും ഒരേ രുചിയിലുള്ള ചോറും കറികളും കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിൽ നിന്നും ഒരു വ്യത്യസ്തത കൊണ്ടുവരാൻ പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും ഹെൽത്തി ആയ ഒരു റെസിപ്പി വേണമെന്ന് എല്ലാവർക്കും തോന്നുന്നുണ്ടാവും. അത്തരം ആഗ്രഹങ്ങൾ ഉള്ളവർക്ക് ഒരിക്കലെങ്കിലും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ

റൈസ് ഐറ്റത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റൈസ് ഐറ്റം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ പച്ചരി, ഒന്നര കപ്പ് വെള്ളം, ഉപ്പ്, സൺഫ്ലവർ ഓയിൽ, രണ്ടു മുട്ട, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, ബീൻസ്, സവാള, കറിവേപ്പില, കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കുക്കറിലേക്ക് അരി നന്നായി കഴുകിയെടുത്തതും വെള്ളവും ഉപ്പും

ഒരു സ്പൂൺ സൺഫ്ലവർ ഓയിലും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. ഇത് ഒന്ന് ചൂടാറാനായി മാറ്റി വക്കാം. ഈയൊരു സമയം കൊണ്ട് അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. കടുകിട്ട് പൊട്ടിച്ചശേഷം എടുത്തുവെച്ച എല്ലാ പച്ചക്കറികളും അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ച് വെള്ളം കൂടി ഈ ഒരു സമയത്ത് പച്ചക്കറികളിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പച്ചക്കറികൾ നന്നായി വെന്ത് തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച

പൊടികളെല്ലാം ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കുക. ശേഷം പച്ചക്കറികൾ എല്ലാം ഒരു സൈഡിലേക്ക് മാറ്റി നടുവിൽ ഒരു കുഴി ഉണ്ടാക്കി മുട്ട പൊട്ടിച്ച് ഒഴിക്കുക. മുട്ട നന്നായി ചിക്കി എടുത്ത ശേഷം തയ്യാറാക്കിവെച്ച റൈസ് കൂടി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. റൈസും പച്ചക്കറികളും നല്ല രീതിയിൽ മിക്സായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ റൈസ് ഐറ്റമായിരിക്കും ഇത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayish

Read Also : കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ്.!!

കോരി ഒഴിക്കുന്ന മാവു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം ഒരടിപൊളി വിഭവം; രുചിയൂറും ബ്രേക്ക് ഫാസ്റ്റ്.!!

Comments are closed.