
ചപ്പാത്തി പരത്തി വെള്ളത്തിൽ ഇട്ടു ഇതുപോലെ ചെയ്തു നോക്കൂ; അമ്പമ്പോ കിടിലൻ ട്രിക്ക്.!! Special Chapathi Recipe Malayalam
Special Chapathi Recipe Malayalam : സ്കൂൾ തുറക്കുന്ന സമയമായാൽ കുട്ടികളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തു വിടുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾ തീർച്ചയായും കഴിക്കാൻ ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും,അല്പം കുരുമുളക് ചതച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ചപ്പാത്തി മാവ് കുഴക്കുന്ന അതേ രീതിയിൽ വെള്ളം ചേർത്ത് നല്ലതുപോലെ മാവ് കുഴച്ചെടുക്കണം. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയത്ത് ഇതിലേക്ക്
ആവശ്യമായ പച്ചക്കറികൾ എല്ലാം നീളത്തിൽ അരിഞ്ഞ് എടുക്കാവുന്നതാണ്. ക്യാരറ്റ്,ക്യാബേജ്, ക്യാപ്സിക്കം, തക്കാളി എന്നിങ്ങനെ ഓരോരുത്തർക്കും ആവശ്യാനുസരണം ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഈയൊരു വിഭവത്തിലേക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഉള്ളി ചേർക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഈ പച്ചക്കറികൾ എല്ലാം ഒരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഇട്ട് കൊടുക്കണം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ടൊമാറ്റോ സോസ്, സോയാസോസ്, അല്പം വിനാഗിരി എന്നിവ കൂടി ചേർത്തു കൊടുക്കാം. ശേഷം നേരത്തെ തയ്യാറാക്കിവെച്ച മാവിൽ നിന്നും ഓരോ ഉരുളകൾ ചപ്പാത്തിക്ക് പരത്തുന്ന രീതിയിൽ പരത്തിയെടുത്ത് വയ്ക്കുക. ഒരു പാത്രത്തിൽ നാല് കപ്പ് വെള്ളം തിളപ്പിക്കാനായി വയ്ക്കുക.
അത് നന്നായി വെട്ടി തിളയ്ക്കുമ്പോൾ പരത്തിവെച്ച മാവ് അതിലേക്ക് ഇട്ടുകൊടുക്കാം. ഒന്നിനു മുകളിൽ ഒന്നായി മാവ് ഇട്ടുകൊടുത്താൽ പ്രശ്നമൊന്നുമില്ല. ഇത് നന്നായി വെന്തു വരുമ്പോൾ വെള്ളത്തിൽ നിന്നും എടുത്ത് സ്റ്റെയിനറിൽ വയ്ക്കാവുന്നതാണ്. പിന്നീട് ചൂട് പോയി കഴിഞ്ഞാൽ നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. ശേഷം തയ്യാറാക്കി കൊണ്ടിരിക്കുന്ന വെജിറ്റബിളിന്റെ മിക്സിലേക്ക് ചപ്പാത്തി മുറിച്ചത് കൂടി ഇട്ടു കൊടുക്കാം.ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് അവസാനം കുറച്ച് ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത ശേഷം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu
Comments are closed.