ബ്രഡ്ഡും സവാളയും മിക്സിയിൽ കറക്കി നോക്കൂ.!! പാത്രം കാലിയാവുന്ന വഴിയറിയില്ല; ചായക്കൊപ്പം ഇനി ഇതാണ് താരം.!! Special Bread onion Snack Recipe

Special Bread onion Snack Recipe : ബ്രഡും സവാളയും കൊണ്ട് ആർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി നാലുമണി പലഹാരം പരിചയപ്പെടാം. വീട്ടിൽ പെട്ടെന്നൊരു അതിഥിയൊക്കെ വന്നാൽ ബ്രഡ് വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്. വെറും അഞ്ച് മിനുട്ടില്‍ ഈ രുചികരമായ പലഹാരം തയ്യാറാക്കാം.

  • ബ്രഡ് – 6 എണ്ണം
  • സവാള – 2 എണ്ണം
  • പച്ചമുളക് – 3 എണ്ണം
  • കാശ്മീരി മുളകുപൊടി- ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • മൈദ – രണ്ട് ടേബിൾ സ്പൂൺ
  • ഓയിൽ – ആവശ്യത്തിന്

ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷ്ണങ്ങളായി മുറിച്ചിടുക. അതിലേക്ക് ഒരു സവാളയും കഷ്ണങ്ങളാക്കി മുറിച്ചിടുക. ശേഷം ഒരു പച്ചമുളക് കഷണങ്ങൾ ആക്കിയിടുക. ഇതെല്ലാം കൂടെ മിക്സിയുടെ ജാറിൽ കറക്കിയെടുക്കുക. ഉള്ളിയും ബ്രഡും പച്ചമുളകും ഒരു ബൗളിലേക്ക് മാറ്റുക. ബാക്കിയുള്ള ഒരു സവാളയും ആവശ്യത്തിന് മല്ലിച്ചപ്പും കളറിനു വേണ്ടി ആവശ്യത്തിന് കാശ്മീരി ചില്ലിയും രണ്ട് ടേബിൾ സ്പൂൺ മൈദ പൊടിയും കൂട്ടി മിക്സ് ചെയ്യുക.

ഇതെല്ലാം കൂടെ വെള്ളം ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിൽ ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം ആദ്യം തയ്യാറാക്കിയ ബ്രഡ് ബോൾ ആകൃതിയിൽ ഇട്ട് കൊടുക്കുക. ഇത് മീഡിയം ഫ്ലെയിമിൽ ഇട്ട് നന്നായി വേവിച്ചെടുക്കുക. ഒരു ഗോൾഡൻ ബ്രൗൺ നിറം ആയ ശേഷം മാറ്റിവെക്കുക. വെറും അഞ്ച് മിനുട്ടില്‍ തയ്യാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ പലഹാരം റെഡി! Video Credit : MALAPPURAM VAVAS, Special Bread onion Snack Recipe

Read Also : പ്രഭാത ഭക്ഷണത്തിന് ഇനി പോഷകസമൃദ്ധമായ റാഗി അപ്പം ഇങ്ങനെ തയ്യാറാക്കൂ ; ഷുഗറും അമിത വണ്ണവും പെട്ടന്ന് കുറയും.!!

മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ! വഴുതനങ്ങ കഴിക്കാത്തവരും ഇങ്ങനെ ഉണ്ടാക്കിയാൽ ചോദിച്ചു വാങ്ങി കഴിച്ചു പോവും

Comments are closed.