അതിവിശിഷ്ട അമാവാസി ദിനത്തിൽ ഈ മൂന്നു കാര്യങ്ങളിൽ ഒന്ന് ചെയ്താൽ ഫലം ഉറപ്പ്.. രാജയോഗം.!! Special Amavasi day Malayalam
The Special Amavasi Day : ജീവിത പ്രശ്നങ്ങൾ കൊണ്ടും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടും, പ്രശ്നം അനുഭവിക്കുന്നവർക്ക് തീർച്ചയായും ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഫലം നിശ്ചയം.ഈ വർഷത്തെ അതിവിശിഷ്ട അമാവാസി ദിനത്തിൽ ഇനി പറയുന്ന മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യുകയാണെങ്കിൽ തന്നെ അതിനുള്ള ഫലം ഉറപ്പായും ലഭിക്കുന്നതാണ്. വീട് പണി സംബന്ധമായ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ
എന്നിവയ്ക്ക് എല്ലാമുള്ള പരിഹാരം ഈ ഒരു കാര്യത്തിലൂടെ കണ്ടെത്താനായി സാധിക്കുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതാണ്. അച്ഛൻ തായ് വഴി ഉള്ള കുടുംബ ക്ഷേത്രത്തിലാണ് ഈയൊരു രീതിയിൽ പോയി പ്രാർത്ഥിക്കേണ്ടത്. കുടുംബം ഒന്നിച്ചോ അല്ലെങ്കിൽ തനിച്ചോ പോയി ഇത്തരത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ ഫലം ലഭിക്കുന്നതാണ്. മാത്രമല്ല പോകുമ്പോൾ കുറച്ച് എണ്ണ,തിരി എന്നിവ കൂടി നൽകാനായി ശ്രദ്ധിക്കുക.
മറ്റൊരു കാര്യം കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും ഈയൊരു ദിവസത്തിൽ അന്നദാനം നൽകുക എന്നതാണ്. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കാണ് അന്നദാനം നൽകുന്നത് എങ്കിൽ കൂടുതൽ നല്ലത്.നേരിട്ട് അന്നദാനം നടത്താൻ സാധിക്കാത്തവർക്ക് അതിനായി മാറ്റി വെച്ച തുക ഏതെങ്കിലും അന്നദാന കേന്ദ്രത്തിൽ കൊണ്ടു പോയി കൊടുക്കുകയും ചെയ്യാവുന്നതാണ്.മറ്റൊരു കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ഇലയിൽ എടുത്ത് വീടിന്റെ പുറത്ത് മതിലിലോ
മറ്റോ കൊണ്ടുപോയി വയ്ക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കാക്കകൾ വന്ന് അത് കഴിക്കുകയാണെങ്കിൽ അത് ഒരു ശുഭ സൂചനയായി കണക്കാക്കാം. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ നിങ്ങളുടെ എത്ര നടക്കാത്ത ആഗ്രഹവും കുറഞ്ഞ സമയത്തിനുള്ളിൽ ഫലപ്രാപ്തി കാണുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ താല്പര്യമുള്ളവർക്ക് വീഡിയോ കാണാവുന്നതാണ്.
Comments are closed.