
ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? ചാണകപൊടിക്ക് ഇതാ ഒരു പകരക്കാരൻ; ഇത് ഒരു സ്പൂൺ ചേർത്താൽ ചെടി നിറഞ്ഞ് കായ്ക്കും 100% ഓർഗാനിക്.!! Soya Chunks Fertilizer
Soya Chunks Fertilizer : ചെടികൾക്ക് പലതരം വളങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ചാണകപ്പൊടി. ചാണകപൊടി എല്ലാവർക്കും കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെ ഉള്ളപ്പോൾ ചാണകപ്പൊടിക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു വളം നോക്കാം. ഇത് നല്ല ഉപകാരപ്രദമായ ഒന്നാണ്. ഇത് തയ്യാറാക്കിയിരിക്കുന്നത് സോയ ചങ്ക്സ് വെച്ചാണ്. ഇത് എല്ലാവരുടെയും വീട്ടിൽ ഉള്ളതാണ്. ഇത് മൂന്ന് തരത്തിൽ ശരിയാക്കാം.
പുറം നാടുകളിൽ താമസിക്കുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ചാണകപ്പൊടി കിട്ടാത്തപോൾ ഇത് ഉപയോഗിക്കാം. ഇതിൽ ധാരാളമായി നൈട്രജൻ ഉണ്ട്. ഇത് മാർക്കറ്റിൽ എല്ലാം ഉണ്ടാകും. തക്കാളി, പച്ചമുളക് ഇതിനൊക്കെ നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ സോയ ചങ്ക്സ് നന്നായി പൊടിച്ച് എടുക്കുക. ഇത് തണുത്ത് പോയെങ്കിൽ വെയിലത്ത് വെച്ച് ചൂടാക്കുക. ചെറിയ ചെടികൾക്ക് ഒരു സ്പൂൺ വെച്ച് കൊടുക്കാം.
വലിയ ചെടികൾക്ക് രണ്ട് സ്പൂൺ കൊടുക്കാം. ഇത് നമ്മൾ കഴിക്കുന്നതാണ് അത് കൊണ്ട് ചെടികൾക്ക് ഒരു പ്രശ്നവും ഇല്ല. ഇത് ഉപയോഗിക്കുമ്പോൾ ഉറുമ്പുകൾ വരാൻ സാധ്യതയുണ്ട്. ഇതിൻ്റെ കൂടെ കുറച്ച് സിനമൺ പൗഡർ മിക്സ് ചെയ്യ്താൽ ഉറുമ്പ് വരില്ല. ഇത് മണ്ണിന്റെ മുകളിൽ ഇടുക. അതിനുശേഷം കുറച്ച് വെളളവും ഒഴിച്ച് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇതിലെ ന്യൂട്രിയൻ്റ്സ് പെട്ടന്ന് ചെടി വലിച്ച് എടുക്കും. രണ്ടാമത്തെ വഴി നോക്കാം. സോയചങ്ക്സ് കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വെച്ച് നന്നായി പിഴിഞ്ഞ് എടുക്കുക.
ഇത് ലിക്വിഡ് ആയിട്ടാണ് ഉപയോഗിക്കുന്നത്. ഇത് വേനൽ കാലത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. മൂന്നാമത്തെ വഴിനോക്കാം. ഇതിനായി സോയചങ്ക് മണ്ണിൽ മിക്സ് ചെയ്യുക. പൊടിയും ഇതിൽ ഇടാം. ചെടികളിൽ വെള്ളം കൂടിയാൽ ചങ്ക്സ് ഇത് വലിച്ച് എടുക്കും. സ്മെൽ ഒന്നും ഇല്ലാത്തത് കൊണ്ട് ഇൻഡോർ ചെടികളിൽ ഇത് ഉപയോഗിക്കാം. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ചാണകപ്പൊടി കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും അത്പോലെ ചാണകം പൊടിയുടെ മണം എല്ലാവർക്കും ഇഷ്ടമാവില്ല. അത് കൊണ്ട് സോയചങ്ക്സ് ഉപയോഗിച്ച് വളം ഉണ്ടാക്കുന്നത് നല്ലതാണ്. Soya Chunks Fertilizer Video Credit : Jeny’s World
Comments are closed.