സോയ ചങ്ക്സ് ബീഫ് പോലെ ഉലർത്തിയത്.. വെജിറ്റേറിൻസിന്റെ നോൺവെജ് കറി, എന്താണെന്ന് പോലും കണ്ടു പിടിക്കാൻ ആവില്ല.!! Soya Chunks Dry Fry Recipe Malayalam

Soya Chunks Dry Fry Recipe Malayalam : ബീഫിന്റെ അതെ രുചിയിൽ സോയ ചങ്ക്സ് മസാല തയ്യാറാക്കാം. വളരെ രുചികരമായ ഈ മസാല മാത്രം മതി നോൺ വെജ്ഇല്ലെങ്കിലും നോൺവെജ് പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് വെജിറ്റേറിൻസിന്റെ നോൺവെജ് കറി എന്നാണ് പൊതുവേ നമ്മുടെ മസാല അറിയപ്പെടുന്നത്. ഇത് തയ്യാറാക്കുന്നതിനായി സോയ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിന്റെ ഒപ്പം തന്നെ കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പും കൂടി

ചേർത്ത് വേണം ഇത് വയ്ക്കേണ്ടത്.. അതിനുശേഷം അരമണിക്കൂർ കഴിയുമ്പോൾ ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം പച്ചമുളകും, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതിന്റെ ഒപ്പം തന്നെ മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, ഇതെല്ലാം ചേർത്ത് ഒരു മസാല തയ്യാറാക്കിയ ശേഷം ആവശ്യത്തിന്

വെള്ളം ഒഴിച്ച് കൊടുത്ത് അതിലേക്ക് സോയ ചങ്ക്സ് വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാം.ഇതിനു മുകളിലേക്ക് കുറച്ചു കറിവേപ്പില കൂടെ ചേർത്ത് നന്നായിട്ട് വീണ്ടും മിക്സ് ചെയ്തെടുക്കാം… മസാല നന്നായിട്ട് മിക്സ് ആയി കഴിയുമ്പോൾ ഒക്കെ വളരെ ബെസ്റ്റ് ആണ് ഈ ഒരു വിഭവം.

വെള്ളം ഒന്നും ഇല്ലാതെ നല്ല ഡ്രൈ ആയിട്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്. ചപ്പാത്തിക്കും, ചോറിനും, ദോശയ്ക്കും അങ്ങനെ നമ്മുടെ ഇഷ്ട ഭക്ഷണങ്ങൾക്ക് എല്ലാം ഒപ്പം ഈ കറി കഴിക്കാവുന്നതാണ്. ഈ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് ഏതൊക്കെയാണ് ചേരുവകളുടെ പാകം എന്ന് പറയുന്നത് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video Credit : COOK with SOPHY

Comments are closed.