ഭർത്താവ് അർജുന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി സൗഭാഗ്യ വെങ്കിടേഷ്.!! Sowbhagya Venkitesh

സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നർത്തകിയും അഭിനയത്രിയും ആയ സൗഭാഗ്യ നടി താര കല്യാണിന്റെ മകൾ ആണ്. വിവാഹത്തിന് ശേഷം ആണ് അർജുൻ പ്രേഷകരുടെ പ്രിയ താരം ആയത്. പ്രണയത്തിൽ ആയിരുന്ന ഇരുവരും 2020 ൽ ആണ് വിവാഹിതർ ആവുന്നത്. ചക്ക പഴം കോമഡി സീരിയലിൽ ശിവൻ എന്ന കഥാപാത്രം അവതരിപ്പിച്ച് അർജുൻ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ പിന്നീട് അഭിനയ ജീവിതത്തിന് താത്കാലികമായി ബ്രേക്ക് ഇടുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവം ആണ് ഇരുവരും. കഴിഞ്ഞ ദിവസം അർജുന്റെ ബർത്ഡേയ് ആയിരുന്നു. ഇതിന്ന് മുന്നോടിയായി സൗഭാഗ്യ അണിഞ്ഞൊരുങ്ങുന്ന വീഡിയോ താരം തന്നെ തന്റെ യൂട്യൂബ് ചാനലിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. മകൾ സുദർശന ജനിച്ചിട്ടുള്ള അർജുന്റെ ആദ്യ പിറന്നാൾ ആണ്. അതുകൊണ്ട് തന്നെ ‘അർജുന്റെ ഒന്നാം പിറന്നാൾ’

എന്ന് ആയിരുന്നു സൗഭാഗ്യ വിശേഷിപ്പിച്ചത്. താരം തന്റെ കൊച്ചു മേക്കപ്പ് വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ട് ഉണ്ട്. വെള്ള കുർത്തയിൽ അണിഞ്ഞൊരുങ്ങിയ സൗഭാഗ്യ അമ്മയെ പോലെ തന്നെ സുന്ദരി ആയിരുന്നു. ഒട്ടേറെ ആരാധകർ ആണ് സന്തോഷം ജനിപ്പിക്കുന്ന കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്. താരം എത്രത്തോളം സിംപിൾ ആണ് എന്നും ഈ വിഡിയോയോയിലൂടെ മനസിലാവും.
സൗഭാഗ്യയും അർജുനും തന്റെ കുടുംബ

വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്. അത് എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വികരിക്കാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ട് സജീവമാണ് ഇരുവരും. ഡാൻസ് സ്കൂളിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടത്ര സമയം ഇല്ലാതെ വന്നപ്പോഴാണ് ചക്ക പഴത്തിൽ നിന്നും പിൻവാങ്ങിയതെന്നും അർജുൻ പറഞ്ഞിരുന്നു. ഡാൻസിന് പുറമെ വളർത്തു മൃഗങ്ങളെ പരിപാലിക്കുകയും ചെയ്യുന്നുണ്ട് ഇവർ.

Comments are closed.