അവരില്‍ ഞാന്‍ ദേവിയെ കാണുന്നു വൈറലായി സൗഭാഗ്യയുടെ കുറിപ്പ്.!! Sowbhagya Venkitesh Latest Instagram Post Goes Viral

പ്രേക്ഷകര്‍ക്ക് പരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മൂമ്മയ്ക്കും അമ്മയ്ക്കും പിന്നാലെയായി സൗഭാഗ്യയും കലാരംഗത്ത് സജീവമാവുകയായിരുന്നു. നര്‍ത്തകിയായ സൗഭാഗ്യ ടിക്ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഈ കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ അറിയുന്നത് സൗഭാഗ്യയുടേയും താര കല്യാണിന്റേയും യുട്യൂബ് ചാനലുകളിലൂടെയാണ്. താരയുടെ അസുഖത്തെക്കുറിച്ചും സര്‍ജറിയെ കുറിച്ചും സര്‍ജറിക്ക് ശേഷമുള്ള കാര്യങ്ങളും എല്ലാം തന്നെ യൂട്യൂബ് ചാനല്‍ വഴി സൗഭാഗ്യം പങ്കുവെച്ചിരുന്നു. ഇപ്പോഴിത വിജയദശമി ദിനത്തില്‍ വളരെ മനോഹരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്.

‘എല്ലാവര്‍ക്കും ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള വിജയദശമി ആശംസകള്‍ നേരുന്നു…. നാല് തലമുറകള്‍… അവരില്‍ ഞാന്‍ ദേവിയെ കാണുന്നു. ഒരുമിച്ചിരിക്കുമ്പോള്‍ തീര്‍ച്ചയായും ശക്തി ലഭിക്കും’, വിജയദശമി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. സൗഭാഗ്യയുടെ അമ്മയായ താരകല്യാണിന്റെ വിദ്യാര്‍ത്ഥിയായിരുന്ന സൗഭാഗ്യയെ അര്‍ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ പിന്നീട് മരുമകനായി എത്തുകയായിരുന്നു എന്ന് സൗഭാഗ്യ പങ്കുവെച്ചിരുന്നു.

സൗഭാഗ്യയ്‌ക്കൊപ്പം പലപ്പോഴും ഡാന്‍സ് വീഡിയോകളില്‍ അര്‍ജുനും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അങ്ങനെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒന്നായിരുന്നു. അര്‍ജുന്റേയും സൗഭാഗ്യയുടേയും വിവാഹം. താരാ കല്യാണ്‍ അമ്മ സുബലക്ഷ്മി, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരന്‍, കൊച്ചുമകള്‍ സുദര്‍ശന എന്നിങ്ങനെ ഈ താരകുടുംബത്തിലെ ഓരോ അംഗങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

Comments are closed.