ഇന്നത്തെ ഈ ഒരു ദിവസം ഇത്രയേറെ സന്തോഷകരമാക്കി തന്നതിന് എല്ലാവരോടും നന്ദി.!! വിജയദശമി ദിനത്തിലെ ഏറ്റവും പുതിയ പോസ്റ്റുമായി സൗഭാഗ്യ വെങ്കിടേഷ് Sowbhagya Venkitesh Fun Filled Daandiya Night

താരാ കല്യാണിന്റെ മകൾ സൗഭാഗ്യയെ അറിയാത്തവരായി ആരും തന്നെ കാണില്ല. മിനിസ്ക്രീനിലോ ബിഗ് സ്ക്രീനിലോ പ്രത്യക്ഷപ്പെടാതെ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ. വളരെ പെട്ടെന്നാണ് സൗഭാഗ്യയുടെ വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം അതിലൂടെ തന്റെ വിശേഷങ്ങളൊക്കെയും ആരാധകരെ അറിയിക്കാറുണ്ട്.

ചക്കപ്പഴം എന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിയിൽ ശിവൻ അളിയനായി എത്തി ആളുകളുടെ മനം കീഴടക്കിയ അർജുൻ സോമ ശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. താരാ കല്യാണിന്റെ നൃത്ത വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായി എത്തി ഒടുവിൽ സൗഭാഗ്യമായി പ്രണയത്തിലായ അർജുന്റെയും സൗഭാഗ്യയുടെയും വിവാഹം എല്ലാവരുടെയും സമ്മതപ്രകാരം വലിയ ആഘോഷകരമായി തന്നെയാണ് നടന്നത്.

ഇപ്പോൾ അർജുനും സൗഭാഗ്യയും ഉരുളയ്ക്കു ഉപ്പേരി എന്ന അമൃത ടിവിയിലെ പരിപാടിയിൽ ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു വരികയാണ്. അഭിനയത്തിനോട് താല്പര്യം ഇല്ലാത്ത സൗഭാഗ്യ എന്നും നിറഞ്ഞു നിന്നിട്ടുള്ളത് നൃത്തത്തിന്റെ ലോകത്താണ്. ഇരുവർക്കും സുദർശന എന്ന മകൾ ജനിച്ചതും അവളുടെ വിശേഷങ്ങൾ ഒക്കെ സൗഭാഗ്യ തന്നെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ച വിശേഷങ്ങളാണ്. സൗഭാഗ്യയുടെ പല്ലട ചടങ്ങിന്റെയും ഓണാഘോഷത്തിന്റെയും ഫോട്ടോഷൂട്ടിന്റെയും ഒക്കെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വന്ന് നിറഞ്ഞു കഴിഞ്ഞു.

അതിനൊക്കെ ഒടുവിൽ ഇപ്പോൾ വിജയദശമി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സൗഭാഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .നാടൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സൗഭാഗ്യയെയും അർജുനെയും താരാ കല്യാണിനെയും സുദർശനെയും ഒക്കെ ചിത്രത്തിൽ കാണാൻ കഴിയുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന കോലുകളിയുടെ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments are closed.