ദിലീപേട്ടൻ അമ്മുമ്മയെ കാണാൻ വന്നത് ഒരു പേരിന് വേണ്ടിയല്ല; അമ്മൂമ്മയെ കുറിച്ചുള്ള തങ്ങളുടെ ഓർമ്മകളെക്കുറിച്ചും മറ്റും തുറന്ന് പറഞ്ഞു സൗഭാഗ്യ.!! Sowbhagya interview about grandma Subbalakshmi

Sowbhagya interview about grandma Subbalakshmi : മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്ന താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകൾ എന്ന നിലയിലും, യൂട്യൂബ് ക്രിയേറ്റർ, ഡാൻസർ, എന്നി നിലയിലും പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തിയാണ് ഇവർ. തന്റേതായ ഒരിടം ജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ സൗഭാഗ്യക്ക് സാധിച്ചിട്ടുണ്ട്. അമ്മ താര കല്യാണും അഭിനയ ലോകത്തും നൃത്ത മേഖലയിലും സജീവസാന്നിധ്യമാണ്.

സൗഭാഗ്യയുടെ ഭർത്താവിന്റെ പേരാണ് അർജുൻ സോമ ശേഖരൻ. ഇരുവർക്കും ഒരു മകളാണ്.സുദർശന എന്നാണ് കുഞ്ഞിന്റെ പേര്. ചക്കപ്പഴം എന്ന സീരിയലിലൂടെ ആണ് പ്രേക്ഷകർക്ക് അർജുൻ സുപരിചിതനാവുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. താര കല്യാണിന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു അർജുൻ. അവിടെ നിന്നുള്ള പരിചയമാണ് ഇരുവരെയും പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും നയിച്ചത്.

സൗഭാഗ്യം സുദർശനും വളരെ നല്ല ഒരു ജോഡിയാണ്. ഇവരെ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. ഇപ്പോഴിതാ പുതിയ ഒരു ഇന്റർവ്യൂവിൽ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൗഭാഗ്യയുടെ അമ്മൂമ്മയും താരകല്യാണിന്റെ അമ്മയുമായിരുന്നു സുബ്ബലക്ഷ്മി. ഇവരും സിനിമാലോകത്ത് സജീവമായിരുന്നു. പുതിയ ഇന്റർവ്യൂവിൽ അമ്മൂമ്മയെ കുറിച്ചുള്ള താങ്കളുടെ ഓർമ്മകൾ എന്തെല്ലാമായിരുന്നു എന്ന് സൗഭാഗ്യവും ഭർത്താവും പ്രേക്ഷകരോട് പറയുന്നു. അമ്മൂമ്മയുടെ അവസാന നിമിഷം വരെ വർക്ക് എന്ന് തന്നെയായിരുന്നു ചിന്ത എന്നും എന്തും ചെയ്യാനുള്ള

മനസ്സായിരുന്നു എന്നും താരം പറയുന്നുണ്ട്. അതുപോലെതന്നെ തന്റെ കുഞ്ഞിന് അമ്മൂമ്മ മരി ച്ചു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലായിരിക്കാം എന്നാണ് ഇവർ പറയുന്നത്. കൂടാതെ നടൻ ദിലീപിന് അമ്മൂമ്മയോട് ഉണ്ടായിരുന്ന സ്നേഹവും ദിലീപ് അമ്മൂമ്മയെ കാണാൻ ആശുപത്രിയിൽ വന്ന സാഹചര്യവും എല്ലാം വീഡിയോയിൽ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇതിനു മുൻപ് അർജുൻ ജോലിക്ക് പോകുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചും താരം വീഡിയോയിൽ സംസാരിക്കുന്നു. കൂടാതെ അർജന്റീയും സൗഭാഗ്യയുടെയും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും, സൗഭാഗ്യക്കുണ്ടാകുന്ന പലതരം ഫോബിയകളെ കുറിച്ചും വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട്. വളരെ രസകരമായി സംസാരിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടു തന്നെ പങ്കു വയ്ക്കപ്പെട്ട ഈ വീഡിയോ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നുവരുന്നത്.

Comments are closed.